മംഗളൂരുവില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ ചാടിക്കടന്ന് നിരവധി വാഹനങ്ങളിലിടിച്ചു, സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീയുടെ നില അതീവ ഗുരുതരം; ഡ്രൈവര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു നഗരത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ ചാടിക്കടന്ന് നിരവധി വാഹനങ്ങളിലിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നഗരത്തിലെ ബല്ലാല്‍ബാഗിലാണ് കാര്‍ നിയന്ത്രണം വിട്ടത്. ഡിവൈഡര്‍ ചാടിക്കടന്ന കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് കരങ്കല്‍പടി സ്വദേശി പ്രീതി മനോജിന്(47) പരിക്കേറ്റു. ആസ്പത്രിയില്‍ ചികിത്സയിലുള്ള പ്രീതിയുടെ നില അതീവഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാര്‍ ഡ്രൈവര്‍ ശ്രാവണ്‍ കുമാറിനെ അറസ്റ്റ് ചെയ്തു. തിരക്കേറിയ റോഡില്‍ അശ്രദ്ധയോടെ കാര്‍ ഓടിച്ചതിനും ഒരാളെ പരിക്കേല്‍പ്പിച്ചതിനും ശ്രാവണിനെതിരെ ഐപിസി […]

മംഗളൂരു: മംഗളൂരു നഗരത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ ചാടിക്കടന്ന് നിരവധി വാഹനങ്ങളിലിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നഗരത്തിലെ ബല്ലാല്‍ബാഗിലാണ് കാര്‍ നിയന്ത്രണം വിട്ടത്. ഡിവൈഡര്‍ ചാടിക്കടന്ന കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് കരങ്കല്‍പടി സ്വദേശി പ്രീതി മനോജിന്(47) പരിക്കേറ്റു. ആസ്പത്രിയില്‍ ചികിത്സയിലുള്ള പ്രീതിയുടെ നില അതീവഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാര്‍ ഡ്രൈവര്‍ ശ്രാവണ്‍ കുമാറിനെ അറസ്റ്റ് ചെയ്തു.
തിരക്കേറിയ റോഡില്‍ അശ്രദ്ധയോടെ കാര്‍ ഓടിച്ചതിനും ഒരാളെ പരിക്കേല്‍പ്പിച്ചതിനും ശ്രാവണിനെതിരെ ഐപിസി 308 പ്രകാരം ഗുരുതരമായ കേസാണ് രജിസ്റ്റര്‍ ചെയ്തത്. കൂടാതെ 279, 337, 338 എന്നിവ പ്രകാരവും ഇയാള്‍ക്കെതിരെ കേസുകള്‍ ചുമത്തിയിട്ടുണ്ട്. അപകടകാരണം പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ തീര്‍ത്തും അശ്രദ്ധയായതിനാല്‍, പൊലീസ് നിയമവിദഗ്ധരുടെ നിര്‍ദ്ദേശം തേടുകയും 308 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ വകുപ്പ് വളരെ അപൂര്‍വമാണ്. ശ്രാവണ്‍ കുമാര്‍ ഓടിച്ച കാറിന്റെ രേഖകള്‍ ശരിയല്ലെന്നും ഇതുസംബന്ധിച്ചും അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it