ബൈന്തൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ടോള്‍ഗേറ്റ് കൗണ്ടറിന്റെ തൂണിലിടിച്ച് രോഗിയടക്കം നാലുപേര്‍ മരിച്ചു
കുന്താപുരം: ബൈന്തൂരില്‍ ആംബുലന്‍സ് ഷിരൂര്‍ ടോള്‍ ഗേറ്റ് കൗണ്ടറിന്റെ തൂണില്‍ ഇടിച്ച് രോഗിയടക്കം നാല് പേര്‍ മരിച്ചു. ഹൊന്നാവറിലെ മാധവ് നായക്, ജ്യോതി നായക്, ഗജാനന ലക്ഷ്മണ്‍ നായക് എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥ്, ശശാങ്ക് നായക്, ഗീത എന്നിവരെ ഉഡുപ്പിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. റോഡിലേക്ക് കടന്ന പശുവില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ഗേറ്റ് കൗണ്ടറിന്റെ തൂണില്‍ ഇടിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ റോഷന്‍ റോഡ്രിഗസിന് പരിക്കേറ്റെങ്കിലും അപകടനില […]

കുന്താപുരം: ബൈന്തൂരില്‍ ആംബുലന്‍സ് ഷിരൂര്‍ ടോള്‍ ഗേറ്റ് കൗണ്ടറിന്റെ തൂണില്‍ ഇടിച്ച് രോഗിയടക്കം നാല് പേര്‍ മരിച്ചു. ഹൊന്നാവറിലെ മാധവ് നായക്, ജ്യോതി നായക്, ഗജാനന ലക്ഷ്മണ്‍ നായക് എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥ്, ശശാങ്ക് നായക്, ഗീത എന്നിവരെ ഉഡുപ്പിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
റോഡിലേക്ക് കടന്ന പശുവില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ഗേറ്റ് കൗണ്ടറിന്റെ തൂണില്‍ ഇടിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ റോഷന്‍ റോഡ്രിഗസിന് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. ടോള്‍ ഗേറ്റ് ജീവനക്കാരന്‍ സംബാജെ ഘോര്‍പഡെയ്ക്ക് അപകടത്തില്‍ നിസാര പരിക്കേറ്റു. ഗജാനന നായകിന് ഉദര സംബന്ധമായ അസുഖമുള്ളതിനാല്‍ വടക്കന്‍ കര്‍ണാടകയിലെ ഹൊന്നാവറില്‍ നിന്ന് കുടുംബാംഗങ്ങള്‍ ആംബുലന്‍സില്‍ കുന്താപുരം ആസ്പത്രിയിലേക്ക് പോകുകയായിരുന്നു.
കൗണ്ടറിലേക്ക് ഇടിച്ച് കയറിയ ആംബുലന്‍സിന്റെ പിന്‍വശത്തെ വാതില്‍ തുറക്കപ്പെടുകയും രോഗി അടക്കമുള്ളവര്‍ ആംബുലന്‍സില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു.