സ്‌പെക്ട്രം തൊഴില്‍മേള 24ന്

കാസര്‍കോട്: ജില്ലയിലെ സ്‌പെക്ട്രം 2021 തൊഴില്‍ മേള ഫെബ്രുവരി 24ന് കാസര്‍കോട് വിദ്യാനഗര്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും. സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും വിജയകരമായി തൊഴില്‍ പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌പെക്ട്രം തൊഴില്‍മേള നടത്തി വരുന്നത്. എന്‍.ടി.സി, എസ്.ടി.സി, എന്‍.എ.സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍ക്ക് പങ്കെടുക്കാം. 100ഓളം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 1000ന് മുകളില്‍ തൊഴിലന്വേഷകരെയാണ് പ്രതീക്ഷിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് […]

കാസര്‍കോട്: ജില്ലയിലെ സ്‌പെക്ട്രം 2021 തൊഴില്‍ മേള ഫെബ്രുവരി 24ന് കാസര്‍കോട് വിദ്യാനഗര്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും. സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും വിജയകരമായി തൊഴില്‍ പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌പെക്ട്രം തൊഴില്‍മേള നടത്തി വരുന്നത്. എന്‍.ടി.സി, എസ്.ടി.സി, എന്‍.എ.സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവര്‍ക്ക് പങ്കെടുക്കാം. 100ഓളം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 1000ന് മുകളില്‍ തൊഴിലന്വേഷകരെയാണ് പ്രതീക്ഷിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യമുണ്ടായിരിക്കും.
24ന് രാവിലെ 10ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തൊഴില്‍മേള ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ടി.പി. മധു, സ്റ്റാഫ് സെക്രട്ടറി വി. ഷിനു, കൃഷ്ണന്‍ നമ്പൂതിരി, വി.കെ. രവിങ്കര്‍ എന്നിര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it