വേനല്‍ മഴയില്‍ ചൂടിന് കുറവില്ല; കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ വിയര്‍ത്തൊലിക്കുന്നു

കാസര്‍കോട്: വേനല്‍ മഴയൊന്നും ചൂടിന്റെ കാഠിന്യം കുറക്കുന്നില്ല. ജനം അസഹ്യമായ ചൂടില്‍ വെന്തുരുകുന്നു. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ പോലും വിയര്‍ത്തൊലിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഡിപ്പോയില്‍ ബസ് കാത്ത് നില്‍ക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ സീറ്റുകള്‍ സ്ഥാപിച്ചതല്ലാതെ ഒരൊറ്റ സീലിംഗ് ഫാന്‍ പോലും ഇല്ലാത്തതാണ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ യാത്രക്കാരുടെ ദുരിതം നേരത്തെയും വാര്‍ത്തയായിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാവുന്നില്ല. നഷ്ടത്തിലോടുന്നതും ജീവനക്കാര്‍ക്ക് നേരാംവണ്ണം ശമ്പളം കൊടുക്കാന്‍ കഴിയാത്തതുമായ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് വികസനത്തിന് എങ്ങനെയാണ് ഫണ്ട് അനുവദിക്കുക എന്ന മറുചോദ്യമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാല്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. സര്‍വീസില്‍ വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്നുമുണ്ട്. ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ സ്‌പോണ്‍സറായി മുന്നോട്ടു വന്നാല്‍ സീലിംഗ് ഫാനുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും അധികൃതര്‍ സൂചന നല്‍കുന്നുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it