ബോവിക്കാനത്ത് റോഡ് മുറിച്ച് കടക്കല്‍ അപകട ഭീഷണിയാവുന്നു

മുള്ളേരിയ: വാഹനങ്ങള്‍ ചീറി പാഞ്ഞുവരുന്ന പാതയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കല്‍ അപകട ഭീഷണിയാവുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ ബോവിക്കാനം ടൗണില്‍ പഴയ പോസ്റ്റ് ഓഫീസിന് മുന്‍വശത്താണ് വാഹനങ്ങളുടെ വേഗത നിയന്ത്രണത്തിന് സംവിധാനമില്ലത്തത് കാരണം റോഡ് മുറിച്ചു കടക്കുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നത്. 2000ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്‍.പി, യു.പി, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സ്വകാര്യ ട്യൂഷന്‍ സെന്റര്‍, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോകുന്നവര്‍ ബസ് കാത്തുനില്‍ക്കുന്നതും ഇവിടെയാണ്. സൂചന ബോര്‍ഡുകളോ വേഗത കുറയ്ക്കാന്‍ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ അമിത വേഗതയിലാണ് ഇതുവഴി വാഹനങ്ങള്‍ വരുന്നത്. ഇതുകാരണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഭീതിയോടെയാണ് റോഡ് മുറിച്ചുകടക്കുന്നത്. നേരത്തെ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിരുന്നു. ബോവിക്കാനം പഴയ പോസ്റ്റ് ഓഫീസിന് മുമ്പില്‍ രാവിലെയും വൈകിട്ടും പൊലീസിനെ നിയമിക്കുകയും സ്പീഡ് ബ്രേക്കറും നടപ്പാതയും നിര്‍മ്മിച്ച് അപകടമൊഴിവാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it