എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ലാതെ നീലേശ്വരം സ്റ്റേഷന്‍; യാത്രക്കാരുടെ ദുരിതം മാറുന്നില്ല

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ കുതിച്ചുപായുന്ന ട്രെയിനുകള്‍ കാണാനാകും. ട്രെയിന്‍ യാത്ര സാധ്യമാകില്ല. ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ സമീപപ്രദേശമായ കാഞ്ഞങ്ങാട്ടോ, പയ്യന്നൂരിലോ ചെല്ലണം. ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതാണ് നീലേശ്വരത്തെ പ്രശ്‌നം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന നീലേശ്വരം സ്റ്റേഷനോട് റെയില്‍വേയുടെ അവഗണന തുടരുകയാണ്. കൂടുതല്‍ വണ്ടികളുടെ സ്റ്റോപ്പും ഗ്രൂപ്പ് ബുക്കിങ്ങും വന്നതിനു ശേഷം സ്റ്റേഷന്റെപ്രതിമാസ വരുമാനം ഒരു കോടി രൂപക്ക് മുകളിലാണ്. നീലേശ്വരത്തേക്കാള്‍ യാത്രക്കാര്‍ കുറവുള്ള മറ്റു സ്റ്റേഷനുകളില്‍ ഉത്സവകാല വണ്ടികള്‍ക്കും അവധിക്കാല വണ്ടികള്‍ക്കും സ്റ്റോപ്പ് അനുവദിക്കുമ്പോള്‍ നീലേശ്വരത്തോട് റെയില്‍വേ കടുത്ത അവഗണയാണ് പുലര്‍ത്തുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉത്സവകാല വണ്ടിക്കും നീലേശ്വരത്ത് സ്റ്റോപ്പില്ല. യാത്രാ വണ്ടികള്‍ ഉപയോഗിക്കാത്ത മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോം യാത്ര ക്കാര്‍ക്ക് അനു യോജ്യ മാകുന്നരീതിയില്‍ നവീകരി ക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചെന്നൈ മെയില്‍, അന്ത്യോ ദയ എക്‌സ്പ്രസ്, എറണാ കുളം- ഓഖ എക്‌സ്പ്രസ്, പൂര്‍ണ എക്‌സ്പ്രസ്, വരാവല്‍ -തിരുവനന്തപുരം എക്‌സ്പ്രസ്, എറണാകുളം-അജ്മീര് മരുസാഗര്‍ എക്‌സ്പ്രസ് തുടങ്ങിയ വണ്ടികള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദീര്‍ഘകാലം നീലേശ്വരത്ത് സ്റ്റോപ്പ് ഉണ്ടായിരുന്ന ചെന്നൈ മെയിലിന്റെ നീലേശ്വരത്തെ സ്റ്റോപ്പ് എടുത്ത് കളഞ്ഞാണ് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചത്. മലബാറിലെ ഏറ്റവും ചെറിയ സ്റ്റേഷനുകളായ പഴയങ്ങാടി, കണ്ണപുരം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പോലും മെയിലിന് സ്റ്റോപ്പ് ഉണ്ട്. നീലേശ്വരത്ത് റെയില്‍വേക്ക് സ്വന്തമായി 30 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും മുക്കാല്‍ഭാഗവും കാടുപിടിച്ചു കിടക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റി ആധുനീക രീതിയിലുള്ള കെട്ടിടം പണിയണമെന്നാവശ്യവും ശക്തമാണ്. നീലേശ്വരത്ത് പിറ്റ് ലൈന്‍ സ്ഥാപിച്ചാല്‍ കണ്ണൂര്‍ - മംഗലാപുരം എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിക്കുന്ന വണ്ടികള്‍ക്ക് നീലേശ്വരത്ത് നിന്നും യാത്ര തുടങ്ങാന്‍ കഴിയും. പിറ്റ് ലൈന്‍ സ്ഥാപിക്കാന്‍ ആവശ്യമായ ഭൂമിയും നീലേശ്വരത്തുണ്ട്. നീലേശ്വരം നഗര സഭ, ചെറുവത്തൂര്‍, മടി ക്കൈ, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം, ബളാ ല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീ മേനി, വലിയപറമ്പ് തുട ങ്ങിയ പഞ്ചായത്തു കളിലു ള്ളവര്‍ പൂര്‍ണമായും കാ ഞ്ഞങ്ങാട് നഗരസഭ യിലെ ജനങ്ങള്‍ ഭാഗിക മായും നീലേശ്വരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയി ക്കുന്നത്. ടൂറിസം കേന്ദ്രങ്ങ ളായ കോട്ടഞ്ചേരി, കോട്ട പ്പുറം, അഴിത്തല തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് നീലേശ്വരം സ്റ്റേഷനില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാ നാകും. കൂടാതെ നിരവധി ആര്‍ട്‌സ് കോളേജുകളും കാര്‍ഷിക കോളേജ്, കേന്ദ്ര വിദ്യാലയം എന്നിവയും നീലേശ്വരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നീലേശ്വരത്തെ റെയില്‍വേ പൊലീസ് സ്റ്റേഷനും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it