മാലിന്യം തള്ളുന്നത് റോഡില്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ടൗണിലെ പ്രധാന റോഡ് മാസങ്ങളായി മാലിന്യം തള്ളുന്ന പ്രദേശമായി. താലൂക്ക് ഓഫീസിന് വിളിപ്പാടകലെയാണ് പ്രദേശത്തെ താമസക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്ന മാലിന്യക്കൂമ്പാരം. ഹൊസ്ദുര്‍ഗ് നിത്യാനന്ദാശ്രമ പരിസരത്ത് നിന്ന് എല്‍.വി ടെമ്പിളിന്റെ എതിര്‍വശത്തെത്തുന്ന റോഡിലാണ് മാലിന്യം തള്ളുന്നത്. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധമാണ് മാലിന്യം നിറച്ച ചാക്കുകള്‍ കുന്നുകൂടി കിടക്കുന്നത്. എല്‍.വി ടെമ്പിള്‍ ഭാഗത്തുനിന്നുള്ള റോഡ് തുടങ്ങുന്ന ഭാഗത്ത് മാത്രമാണ് വീടുള്ളത്. പിന്നീടുള്ള പ്രദേശം വീടുകളില്ലാത്തതിനാലാണ് മാലിന്യങ്ങള്‍ കൂട്ടത്തോടെ തള്ളുന്നത്. അതേസമയം റോഡിന്റെ താഴെയുള്ള ഭാഗങ്ങളില്‍ നിരവധി വീടുകളുണ്ട്. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നായകള്‍ കടിച്ചുവലിക്കുമ്പോള്‍ ഇവ താഴെ ഭാഗത്തേക്ക് ഉരുണ്ടുവീഴുന്നത് പതിവാണ്. ഇവ കിണറിലും വീട്ടുമുറ്റത്തേക്കും പതിക്കുന്നതിനാല്‍ വീട്ടുകാര്‍ക്കും ദുരിതമുണ്ടാക്കുന്നു. പ്രദേശം കൗണ്‍സിലര്‍ പി.വി ചന്ദ്രന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it