കല്ലങ്കൈ സര്‍വീസ് റോഡില്‍ മണ്ണിടിച്ചില്‍ തുടരുന്നു; സ്‌കൂള്‍ കെട്ടിട ഭീഷണി ഒഴിയുന്നില്ല

മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കല്ലങ്കൈ എ.എല്‍.പി സ്‌കൂളിനടുത്തുള്ള സര്‍വീസ് റോഡ്
മൊഗ്രാല്‍പുത്തൂര്‍: മണ്ണിടിച്ചില്‍ തുടരുന്ന കല്ലങ്കൈ എ.എല്‍. പി മാനേജ്‌മെന്റ് സ്‌കൂളിനടുത്തുള്ള ദേശീയപാത-സര്‍വീസ് റോഡിലൂടെയുള്ള യാത്ര ഭീതിയോടെ തുടരുന്നു. ആശങ്ക പങ്കുവെച്ച് നാട്ടുകാര്‍. ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയ ഉയര്‍ന്നിരിക്കുകയാണ്. ഇതുവഴി ഓടുന്ന വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും മണ്ണിടിച്ചില്‍ ഭീഷണിയായിരിക്കുകയാണ്. ദേശീയപാത നിര്‍മ്മാണ കമ്പനി അധികൃതരോട് മണ്ണിടിച്ചില്‍ തുടരുന്ന ഈ ഭാഗത്ത് കോണ്‍ക്രീറ്റ് മതില്‍ക്കെട്ടി സംരക്ഷിക്കണമെന്ന് നേരത്തെ തന്നെ സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും ആവശ്യപ്പെട്ടിരുന്നു. സ്‌കൂളില്‍ കെട്ടിടത്തിന് സമാനമായി മണ്ണ് മാന്തിയാണ് ഇവിടെ സര്‍വീസ് റോഡ് നിര്‍മ്മിച്ചത്. ഇത് സ്‌കൂള്‍ കെട്ടിടത്തിനും സര്‍വ്വീസ് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

