കുട്ടികളെ ബോധവല്‍ക്കരിക്കാനുള്ള സിനിമയുമായി ജില്ലാ പഞ്ചായത്ത്

'പച്ചത്തെയ്യം' പ്രദര്‍ശനത്തിന്

കാസര്‍കോട്: പല വേഷങ്ങളില്‍ കുട്ടികളെ പിടികൂടാനെത്തുന്ന പലതരത്തിലുള്ള കള്ളത്തരങ്ങളെ ചൂണ്ടിക്കാട്ടുന്ന പ്രമേയവുമായി പച്ചത്തെയ്യം ഒരുങ്ങി. മൊബൈല്‍ ഫോണുകളിലെ ഗെയിമുകള്‍ എങ്ങനെ കുട്ടികളെ അടിമപ്പെടുത്തുന്നു എന്നും ഇതിനെതിരെ നിഷ്‌കളങ്കമായ കുട്ടികളുടെ ഒത്തുചേരലുകളും പഴയകാല കളികള്‍ കൊണ്ടുള്ള പ്രതിരോധം തീര്‍ക്കലുമാണ് സിനിമയുടെ പ്രമേയം. കുടുംബത്തിലെ അന്തഛിദ്രങ്ങള്‍ കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തുമ്പോള്‍ അവര്‍ മറ്റു വഴിതേടി പോകുന്നു. കുടുംബം ഇമ്പമാണെന്നും കുഞ്ഞുങ്ങളെ കരുതലോടെ കാണണമെന്നും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന സിനിമ. നമ്മുടെ കുട്ടികളെ തിന്മയുടെ കഴുകന്‍ കണ്ണുകള്‍ക്ക് വിട്ടുകൊടുക്കാതെ നന്മയുടെ പച്ചപ്പിലേക്ക് സ്‌നേഹത്തോടെ നയിക്കണമെന്ന് പച്ചത്തെയ്യം സിനിമ അടയാളപ്പെടുത്തുന്നു. രണ്ടാഴ്ചയോളം കാസര്‍കോട് ജില്ലയിലെ കുടുംബൂര്‍, കൊട്ടോടി, അഞ്ഞനമുക്കൂട്, കൊളത്തൂര്‍, കുറ്റിക്കോല്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. ആദ്യമായാണ് കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ്ണമായി ഒരു സിനിമ പൂര്‍ത്തിയാക്കപ്പെടുന്നത് എന്ന പ്രത്യേകതയും പച്ചത്തെയ്യം സിനിമയ്ക്കുണ്ട്.


പച്ചത്തെയ്യം സിനിമയിലെ ദൃശ്യങ്ങള്‍

കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഗോപികുറ്റിക്കോലാണ് നിര്‍വഹിച്ചത്. കുറ്റിക്കോല്‍ സണ്‍ഡേ തിയറ്ററാണ് പ്രമേയ സംഗ്രഹത്തിന് പിന്നില്‍. നടന്മാരായ അനൂപ് ചന്ദ്രന്‍, മറിമായം ഉണ്ണിരാജ്, രാജേഷ് അഴീക്കോടന്‍, സി.പി. ശുഭ, മധു ബേഡകം, അനീഷ് കുറ്റിക്കോല്‍, സുരേഷ്‌മോഹന്‍, ശാരദാ മധു, ശ്രീനാഥ് നാരായണന്‍, ചിഞ്ചുഷ തുടങ്ങിയവരും നായകനായി ശ്രീഹരി സജിത്തും നായികയായി പാര്‍വണ രാജും അഭിനയിക്കുന്നു. ഡി.വിയും വില്ലനായി ധാര്‍മ്മിക് കാടകവും മറ്റു വേഷങ്ങളില്‍ ശരത്കൃഷ്ണ, ധ്യാന്‍ സുധീര്‍, ആദിതേജ്, കൃഷ്ണപ്രിയ കെ., കൃഷ്ണജിത്ത് സി., അമേയ മനോജ്, സൂര്യനാരായണന്‍, ആദിഷ് കെ., ശിഖ എ.പി, അഞ്ജിമ മനോജ്, അഭിനവ് സതീഷ്, ശ്രീനന്ദ കെ., അഭിനന്ദ്, ഹിബ, മേധലക്ഷ്മി വി., ആരാധ്യ ചന്ദ്രന്‍, ഫസ ഇബ്രാഹിം എന്നീ കുട്ടികളും എത്തുന്നു.

പത്രസമ്മേളനത്തില്‍ അഡ്വ. എസ്.എന്‍. സരിത, എസ്. ശ്യാമ ലക്ഷ്മി, എം.എസ് ശബരിഷ്, ഗോപി കുറ്റിക്കോല്‍, മണി കാവുങ്കാല്‍, എന്‍.സി ശശി സംബന്ധിക്കും.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it