ജില്ലാ കലക്ടറുടെ ഇടപെടല്‍; ഏണിയര്‍പ്പ് ലൈഫ് വില്ലയിലേക്ക് റോഡായി

ഏണിയര്‍പ്പ് ലൈഫ് വില്ലയിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചപ്പോള്‍
നീര്‍ച്ചാല്‍: ഭൂരഹിത കേരള പദ്ധതി പ്രകാരം ലഭിച്ച സ്ഥലവും റോഡും ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ലഭിച്ച വീടും സ്വകാര്യ വ്യക്തി കയ്യേറാനുള്ള ശ്രമത്തിനെതിരെ ബേള വില്ലേജ് ഓഫീസിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഫലം കണ്ടു. ബേള വില്ലേജിലെ ഏണിയര്‍പ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങളുടെ ആശങ്കയാണ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറിയത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് സ്ഥലം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ എ.ഡി.എമ്മിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് റീസര്‍വേ അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി വില്ലയിലെ സ്ഥലത്തേക്ക് റോഡ് സൗകര്യം ഉണ്ടാക്കുകയായിരുന്നു.
Next Story