പെര്‍വാഡ് കടപ്പുറത്ത് തെങ്ങുകളും കടലെടുക്കുന്നു

കുമ്പള: ശക്തമായ കാറ്റും മഴയിലും പെര്‍വാഡ് തീരത്ത് കടല്‍ പ്രക്ഷുബ്ധം. പത്തോളം തെങ്ങുകളാണ് ഇന്നലെ മാത്രം കടലെടുത്തത്. കഴിഞ്ഞദിവസം കോയിപാടി കടപ്പുറത്തും തെങ്ങുകള്‍ കടലെടുത്തിരുന്നു. ഉപ്പളയില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് കാറ്റാടി മരങ്ങളും, തീരദേശ റോഡും കടലെടുത്തിരുന്നു. തേങ്ങക്ക് നല്ല വില ലഭിക്കുന്ന സമയത്താണ് നല്ല നിലയില്‍ കായ്ക്കുന്ന തെങ്ങുകള്‍ കടലെടുക്കുന്നത്. ഇത് തീരദേശവാസികളെ സങ്കടപ്പെടുത്തുന്നുണ്ട്. കടലില്‍ പോകാന്‍ പറ്റുന്നില്ല, തെങ്ങില്‍ നിന്ന് കിട്ടുന്ന വരുമാനം കൂടി നഷ്ടപ്പെടുന്നതോടെ തീരം വറുതിയിലായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തീരദേശ മേഖലയില്‍ രൂക്ഷമമായ കടലാക്രമണമാണ് നേരിടുന്നത്. പല സ്ഥലങ്ങളിലും വീടുകളിലേക്ക് കടല്‍ ഇരച്ചു കയറുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറി താമസിപ്പിച്ചു. തീരദേശ റോഡുകളൊക്കെ കടലെടുത്തിട്ടുണ്ട്. തീരത്ത് പാകിയ കടല്‍ ഭിത്തികളൊന്നും അവശേഷിക്കുന്നുമില്ല. തീരത്ത് ശേഷിക്കുന്ന റോഡുകള്‍ കടലാക്രമണ ഭീഷണിയിലുമാണ്. അടിയന്തിര പരിഹാര നടപടികളില്‍ കാലതാമസം നേരിടുന്നത് തീരദേശവാസികളെ പ്രകോപിച്ചിട്ടുമുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it