അണങ്കൂരിനെ പിന്നെയും 'അനഗൂരാ'ക്കി; ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പേര് രേഖപ്പെടുത്തിയത് തെറ്റായി

കാസര്‍കോട്: ദേശീയപാതയില്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡുകള്‍ പലയിടത്തും അക്ഷരപിഴകോടെയാണ് സ്ഥാപിച്ചതെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും പേര് തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയതെന്നും ആക്ഷേപം. അണങ്കൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ 'അനഗൂര്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ സ്ഥ ലനാമ ബോര്‍ഡ് സ്ഥാപിച്ചപ്പോഴും ഈ രീതിയിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് സംബന്ധിച്ച് കരാര്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബോര്‍ഡ് സ്ഥാപിച്ചപ്പോഴും തെറ്റ് ആവര്‍ത്തിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി. മറ്റ് ചിലയിടങ്ങളിലും സ്ഥലനാമം രേഖപ്പെടുത്തിയതില്‍ അക്ഷര തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്.
Next Story