കിഴക്കുംകരയിലെ പഴമയുടെ പ്രതീകം ഓര്‍മയാകുന്നു

കിഴക്കുംകരയിലെ ഓര്‍മയാകുന്ന പഴയ ഇരുനിലകെട്ടിടം
കാഞ്ഞങ്ങാട്: കിഴക്കുംകരയുടെ ചലനങ്ങള്‍ക്കും പതിറ്റാണ്ടുകളായി മൂകസാക്ഷിയായിരുന്ന ഇരുനില കെട്ടിടം വിസ്മൃതിയിലേക്ക്. കിഴക്കുംകര ജംഗ്ഷനില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടമാണ് മണ്‍മറയുന്നത്. ഇവിടെ പലചരക്ക് കട, ഹോട്ടല്‍ ബാര്‍ബര്‍ ഷോപ്പ്, രാഷ്ട്രീയ പാര്‍ട്ടികളുടെയും ക്ലബ്ബുകളുടെയും ഓഫീസ് എന്നിവയും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ഭാഗത്തേക്കും മലയോരത്തേക്കുമുള്ള യാത്രക്കാര്‍ ബസ് കാത്തിരുന്നതും ഈ കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസിനും മറ്റു വാഹനങ്ങള്‍ക്കുമായി കാത്തുനില്‍ക്കുന്നതും കെട്ടിടങ്ങളുടെ വരാന്തയില്‍ തന്നെയാണ്. ഇരുനില കെട്ടിടം പൊളിച്ചുമാറ്റുന്നതോടെ ആധുനിക രീതിയിലുള്ള കെട്ടിടം വരും.
Next Story

