പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി

കാസര്‍കോട്: പ്രവാസികള്‍ക്കായി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി. വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇ-ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ എന്നിവര്‍ക്കായാണ് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാള്‍, തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രി, കാഞ്ഞങ്ങാട് ഐഎംഎ ഹാള്‍, നീലേശ്വരം താലൂക്ക് ആസ്പത്രി, ഹൊസങ്കടി വ്യാപാരഭവന്‍, പൂടംകല്ല് താലൂക്ക് ആസ്പത്രി എന്നിവിടങ്ങളിലാണ് വാക്സിനേഷന്‍ നല്‍കുന്നത്. കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. കാസര്‍കോട് ടൗണ്‍ ഹാളിലെ വാക്‌സിനേഷന്‍ […]

കാസര്‍കോട്: പ്രവാസികള്‍ക്കായി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് തുടങ്ങി. വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇ-ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ എന്നിവര്‍ക്കായാണ് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാള്‍, തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രി, കാഞ്ഞങ്ങാട് ഐഎംഎ ഹാള്‍, നീലേശ്വരം താലൂക്ക് ആസ്പത്രി, ഹൊസങ്കടി വ്യാപാരഭവന്‍, പൂടംകല്ല് താലൂക്ക് ആസ്പത്രി എന്നിവിടങ്ങളിലാണ് വാക്സിനേഷന്‍ നല്‍കുന്നത്. കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. കാസര്‍കോട് ടൗണ്‍ ഹാളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രാവിലെ തന്നെ പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അല്‍പം വൈകിയായിരുന്നു വാക്‌സിനേഷന്‍ ആരംഭിച്ചത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കോവാക്‌സിന് കുത്തിവെപ്പ് നല്‍കിവരുന്നു. അതേസമയം കോവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമം നേരിടുന്നത് ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ചവരെ ആശങ്കയിലാക്കുന്നു. രണ്ട് ദിവസത്തിനകം കോവിഷീല്‍ഡ് വാക്‌സിന്‍ എത്തുമെന്നാണ് അധികൃതരുടെ അറിയിപ്പ്. ആദ്യതവണ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച നിരവധി പേരാണ് സമയപരിധി പിന്നിട്ട് രണ്ടാം കുത്തിവെപ്പിനായി കാത്തുനില്‍ക്കുന്നത്.

Related Articles
Next Story
Share it