അതിഥി തൊഴിലാളികളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ്; പോലീസ് ജീപ്പ് കത്തിച്ചതിന് പിന്നാലെ നിര്‍ദേശങ്ങളുമായി ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ ഡിജിപി നിര്‍ദേശം. ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ജില്ലാ അടിസ്ഥാനത്തില്‍ അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനും ഇവരുടെ സമൂഹ മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുമാണ് നിര്‍ദേശം. കിഴക്കമ്പലത്ത് കിറ്റക്‌സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷം തടയാനെത്തിയ പോലീസിനെ അക്രമിച്ച് ജീപ്പ് കത്തിച്ച സംഭവത്തിന് പിന്നാലെയാണ് തീരുമാനം. ഇവരുടെ ലഹരി ഉപയോഗം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. കിഴക്കമ്പലത്ത് അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി വിളിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. എല്ലാ ജില്ലകളിലും സ്‌ക്വാഡ് രൂപീകരിക്കും എന്ന് […]

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ ഡിജിപി നിര്‍ദേശം. ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ജില്ലാ അടിസ്ഥാനത്തില്‍ അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനും ഇവരുടെ സമൂഹ മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുമാണ് നിര്‍ദേശം. കിഴക്കമ്പലത്ത് കിറ്റക്‌സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷം തടയാനെത്തിയ പോലീസിനെ അക്രമിച്ച് ജീപ്പ് കത്തിച്ച സംഭവത്തിന് പിന്നാലെയാണ് തീരുമാനം.

ഇവരുടെ ലഹരി ഉപയോഗം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. കിഴക്കമ്പലത്ത് അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി വിളിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. എല്ലാ ജില്ലകളിലും സ്‌ക്വാഡ് രൂപീകരിക്കും എന്ന് ഡി.ജി.പി അറിയിച്ചു. സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാനും സ്‌ക്വാഡ് രൂപീകരിക്കും. ഈ സംഘത്തിന് മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാനുള്ള ചുമതലയുമുണ്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമായിരിക്കും നോഡല്‍ ഓഫീസര്‍.

Related Articles
Next Story
Share it