റിയാസ് മൗലവി വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പഴയ ചൂരി മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വ. അശോകന്‍ (55) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മാവേലിക്കരയില്‍ ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി എറണാകുളത്ത് വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് വൈകിട്ടോടെ കോഴിക്കോട്ടെത്തിക്കും. റിയാസ് മൗലവി വധക്കേസില്‍ വിചാരണയും അന്തിമവാദവും കഴിഞ്ഞതോടെ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേസ് കോടതി മെയ് […]

കാസര്‍കോട്: പഴയ ചൂരി മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വ. അശോകന്‍ (55) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
മാവേലിക്കരയില്‍ ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി എറണാകുളത്ത് വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് വൈകിട്ടോടെ കോഴിക്കോട്ടെത്തിക്കും. റിയാസ് മൗലവി വധക്കേസില്‍ വിചാരണയും അന്തിമവാദവും കഴിഞ്ഞതോടെ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കേസ് കോടതി മെയ് 15ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇതിനിടെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറുടെ മരണം.
ഇനി പുതിയ പ്രോസിക്യൂട്ടറെ നിയമിച്ച് മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. അതിന് സാവകാശം വേണ്ടിവരും. രണ്ട് വര്‍ഷത്തിലേറെയായി കോവിഡ് പ്രതിസന്ധി കാരണം റിയാസ് മൗലവി വധക്കേസിലെ വിചാരണ മുടങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധി നീങ്ങിയതോടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ അഡ്വ. അശോകന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.

Related Articles
Next Story
Share it