നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു; കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടര്‍
കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. വിചാരണക്കിടെ കോടതിയില്‍ നിന്ന് അനില്‍കുമാര്‍ ക്ഷുഭിതനായി ഇറങ്ങിപോയിരുന്നു. കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍കുമാര്‍. നേരത്തെ കേസിലെ പ്രോസിക്യൂട്ടറായിരുന്നയാളും രാജിവെച്ചിരുന്നു. പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ […]

കൊച്ചി: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.അനില്‍കുമാര്‍ രാജിവെച്ചു. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. വിചാരണക്കിടെ കോടതിയില്‍ നിന്ന് അനില്‍കുമാര്‍ ക്ഷുഭിതനായി ഇറങ്ങിപോയിരുന്നു. കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍കുമാര്‍. നേരത്തെ കേസിലെ പ്രോസിക്യൂട്ടറായിരുന്നയാളും രാജിവെച്ചിരുന്നു.
പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ സാക്ഷികളായ ബാബു കുമാര്‍, മനോജ് കാരന്തൂര്‍ എന്നിവരുടെ സാക്ഷി വിസ്താരം വൈകിട്ട് 6.45 വരെ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ തുടര്‍ന്നു.
ഇതിനിടെ മുമ്പ് വിസ്താരം ഷെഡ്യൂള്‍ ചെയ്തിരുന്ന 120ആം സാക്ഷിയുടെ വിസ്താരം നീട്ടി വയ്ക്കണം എന്നും സാക്ഷി ഹാജരില്ലാത്തതിനാല്‍ മാറ്റി വയ്ക്കണം എന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആ ആവശ്യം രേഖാമൂലം നല്‍കണം എന്നു കോടതി ആവശ്യപ്പെട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ ക്ഷുഭിതനായി കോടതിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.
വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ എട്ടാം പ്രതി ദിലീപിന്റെ സുഹൃത്തായ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസമാണ് കേസില്‍ നിര്‍ണായകമായ ചില വെളിപെടുത്തല്‍ നടത്തിയത്.