പ്രവാസികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്

കാസര്‍കോട്: ഇ ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ എന്നിവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ജുലായ് 10,11 തീയതികളില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ വഴി നല്‍കും. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലായാണ് സ്‌പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രി, കാഞ്ഞങ്ങാട് ഐഎംഎ ഹാള്‍, നീലേശ്വരം താലൂക്ക് ആസ്പത്രി, കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ഹൊസങ്കടി വ്യാപാരഭവന്‍, പൂടംകല്ല് താലൂക്ക് ആസ്പത്രി എന്നിവയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ഇ-ഹെല്‍ത്ത് വഴി റജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് ഏതു […]

കാസര്‍കോട്: ഇ ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ എന്നിവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ജുലായ് 10,11 തീയതികളില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ വഴി നല്‍കും. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലായാണ് സ്‌പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രി, കാഞ്ഞങ്ങാട് ഐഎംഎ ഹാള്‍, നീലേശ്വരം താലൂക്ക് ആസ്പത്രി, കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ഹൊസങ്കടി വ്യാപാരഭവന്‍, പൂടംകല്ല് താലൂക്ക് ആസ്പത്രി എന്നിവയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ഇ-ഹെല്‍ത്ത് വഴി റജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് ഏതു വാക്സിനേഷന്‍ കേന്ദ്രത്തിലാണ് എത്തേണ്ടതെന്നുള്ള സന്ദേശം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കും. ഉടുമ്പുന്തല എഫ്എച്ച്‌സി വാക്സിനേഷന്‍ കേന്ദ്രമായി ലഭിച്ചവര്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രിയിലും ആനന്ദാശ്രമം എഫ്എച്ച്‌സി കേന്ദ്രമായി ലഭിച്ചവര്‍ ഐഎംഎ ഹാള്‍ കാഞ്ഞങ്ങാടും കാസര്‍കോട് ജനറല്‍ ആസ്പത്രി വാക്സിനേഷന്‍ കേന്ദ്രമായി ലഭിച്ചവര്‍ ടൗണ്‍ഹാള്‍ കാസര്‍കോടും സിഎച്ച്‌സി മഞ്ചേശ്വരം കേന്ദ്രമായി ലഭിച്ചവര്‍ ഹൊസങ്കടി വ്യാപാര ഭവനിലുമാണ് വാക്സിന്‍ ലഭിക്കുന്നതിനായി എത്തേണ്ടത്. രജിസ്‌ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്ത ആവശ്യമായ രേഖകളുടെ കോപ്പികള്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഹാജരാക്കണം.

Related Articles
Next Story
Share it