രാഷ്ടപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക്ക് ജില്ലക്ക് അഭിമാനമായി

കാഞ്ഞങ്ങാട്: സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ടപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക്ക് ജില്ലക്ക് അഭിമാനമായി. രണ്ടര പതിറ്റാണ്ടു കാലത്തെ സേവനത്തിനുള്ള അംഗീകാരമായാണ് രാഷ്ട്രപതിയുടെ മെഡല്‍ അദ്ദേഹത്തെ തേടിയെത്തിയത്. ബദിയടുക്ക കരിമ്പില സ്വദേശിയായ ഹരിശ്ചന്ദ്ര നായക്ക് കര്‍ണാടക പൊലീസില്‍ സേവനമനുഷ്ഠിച്ചതിനു ശേഷമാണ് കേരള പൊലീസിലെത്തുന്നത്. കര്‍ണാടകയിലെ പൊലീസ് ജോലി രാജിവെച്ച് കേരള പോലീസില്‍ ചേരുന്നതിനുമുമ്പ് ഇവിടെ എല്‍.ഡി ക്ലാര്‍ക്കായി ജോലി ചെയ്തിരുന്നു. റവന്യു വകുപ്പിലായിരുന്നു നിയമനം. ഇതിന് പിന്നാലെയാണ് 1995 എസ്.ഐ ആയി നിയമനം […]

കാഞ്ഞങ്ങാട്: സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ടപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക്ക് ജില്ലക്ക് അഭിമാനമായി. രണ്ടര പതിറ്റാണ്ടു കാലത്തെ സേവനത്തിനുള്ള അംഗീകാരമായാണ് രാഷ്ട്രപതിയുടെ മെഡല്‍ അദ്ദേഹത്തെ തേടിയെത്തിയത്. ബദിയടുക്ക കരിമ്പില സ്വദേശിയായ ഹരിശ്ചന്ദ്ര നായക്ക് കര്‍ണാടക പൊലീസില്‍ സേവനമനുഷ്ഠിച്ചതിനു ശേഷമാണ് കേരള പൊലീസിലെത്തുന്നത്. കര്‍ണാടകയിലെ പൊലീസ് ജോലി രാജിവെച്ച് കേരള പോലീസില്‍ ചേരുന്നതിനുമുമ്പ് ഇവിടെ എല്‍.ഡി ക്ലാര്‍ക്കായി ജോലി ചെയ്തിരുന്നു. റവന്യു വകുപ്പിലായിരുന്നു നിയമനം. ഇതിന് പിന്നാലെയാണ് 1995 എസ്.ഐ ആയി നിയമനം ലഭിക്കുന്നത്. ട്രെയിനിങ് കഴിഞ്ഞതിനുശേഷം പത്തനംതിട്ട ജില്ലയിലായിരുന്നു ആദ്യ നിയമനം. പിന്നീട് കണ്ണൂര്‍, വയനാട് ജില്ലകളില്‍ വിവിധ സ്റ്റേഷനില്‍ എസ്.ഐയായി ജോലി ചെയ്തു. പിന്നീട് ഇന്‍സ്‌പെക്ടറായും 2009 ഡി.വൈ.എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ആയിരുന്ന സമയത്ത് ചെറുവത്തൂരിലെ വിജയ ബാങ്ക് കവര്‍ച്ച കേസ് തെളിയിക്കുന്നതിന് മികച്ച അന്വേഷണമാണ് നടത്തിയത്. മികച്ച ക്രമസമാധാനപാലനത്തിനും അന്വേഷണ പാടവവും മുന്‍നിര്‍ത്തി 65 ലേറെ ഗുഡ് സര്‍വീസ് മെഡലുകളും ലഭിച്ചിരുന്നു.

Related Articles
Next Story
Share it