കോവിഡിന് പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യൂമോണിയയും; ഐ.സി.യുവിലേക്ക് മാറ്റി

തിരുവനന്തപുരം: കോവിഡ് ബാധിച്ചതിന് പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യൂമോണിയയും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ പുരോഗമിക്കുന്നത്. നേരത്തെ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായിരുന്നു.

തിരുവനന്തപുരം: കോവിഡ് ബാധിച്ചതിന് പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യൂമോണിയയും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ പുരോഗമിക്കുന്നത്.

നേരത്തെ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായിരുന്നു.

Related Articles
Next Story
Share it