നേരിടാം ഈ കോവിഡ് കാലം ചിരിയോടൊപ്പം ഭയപ്പെടേണ്ട ഡോക്ടേര്‍സ് വിരല്‍തുമ്പിലുണ്ട്

കാസര്‍കോട്: കോവിഡ് കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക ഉല്ലാസത്തിനും ആത്മധൈര്യം കൂട്ടുവാനും കോവിഡിനെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും ടിഐഎച്ച്എസ്എസ് നായന്മാര്‍മൂലയിലെ എസ്.പി.സി, എസ്.പി.സി അലൂമിനി, എസ്.വി.സി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുകൊണ്ട് അവബോധ പ്രചരണം നടത്തി. നന്മ ഫൗണ്ടേഷന്‍, എംബിടി, എസ്പിസി, ഹോപ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ഡോക്ടേസ് ഹെല്‍പ് ഡസ്‌കും അതുപോലെ വിദ്യാര്‍ത്ഥികളിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ശിശു സൗഹൃദപൊലീസും എസ്പിസി, ഒആര്‍സി ചേര്‍ന്ന് ചിരി ഹെല്‍പ് ലൈനും രൂപീകരിച്ചു. ഇതിന്റെ പ്രചാരണാര്‍ത്ഥം എസ്.വി.സി ടിഐഎച്ച്എസ്എസ് ചിരി, ഡോക്ടേര്‍സ് ഹെല്‍പ് ഡസ്‌ക് എന്നിവ […]

കാസര്‍കോട്: കോവിഡ് കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക ഉല്ലാസത്തിനും ആത്മധൈര്യം കൂട്ടുവാനും കോവിഡിനെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും ടിഐഎച്ച്എസ്എസ് നായന്മാര്‍മൂലയിലെ എസ്.പി.സി, എസ്.പി.സി അലൂമിനി, എസ്.വി.സി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നുകൊണ്ട് അവബോധ പ്രചരണം നടത്തി.
നന്മ ഫൗണ്ടേഷന്‍, എംബിടി, എസ്പിസി, ഹോപ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ഡോക്ടേസ് ഹെല്‍പ് ഡസ്‌കും അതുപോലെ വിദ്യാര്‍ത്ഥികളിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ശിശു സൗഹൃദപൊലീസും എസ്പിസി, ഒആര്‍സി ചേര്‍ന്ന് ചിരി ഹെല്‍പ് ലൈനും രൂപീകരിച്ചു. ഇതിന്റെ പ്രചാരണാര്‍ത്ഥം എസ്.വി.സി ടിഐഎച്ച്എസ്എസ് ചിരി, ഡോക്ടേര്‍സ് ഹെല്‍പ് ഡസ്‌ക് എന്നിവ സംഘടിപ്പിച്ചു. എസ്പിസി കാസര്‍കോട് ജില്ല എഡിഎന്‍ഒ ശ്രീധരന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നാരായണന്‍ നിര്‍വഹിച്ചു. ഇന്റര്‍നാഷണല്‍ ട്രൈനര്‍ നിര്‍മല്‍ കുമാര്‍ മാസ്റ്റര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. എസ്പിസി സ്‌കൂള്‍ സിപിഒ ഇല്ല്യാസ്, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ നിവേദ്, കാസര്‍കോട് സബ് ഡിവിഷന്‍ കോര്‍ഡിനേറ്റര്‍ ആതിര, സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ബിലാല്‍, മാനേജ്‌മെന്റ് അധികാരികള്‍, അധ്യാപകന്‍ അശോകന്‍ മാസ്റ്റര്‍, ഫയാസ് എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളുടെ മാനസിക ഉല്ലാസത്തിനും കോവിഡ് കാലത്തെ എല്ലാ ശാരീരിക അസ്വസ്ഥതകള്‍ക്കും പ്രതിവിധിയായി എംബിടി, നന്മ ഡോക്‌ടേസ് ഹെല്‍പ് ഡസ്‌ക് കേരളത്തില്‍ 150ല്‍ പരം വിദഗ്ദ്ധ ഡോക്‌ടേസ് സംശയങ്ങള്‍ ഇല്ലാതാകുവാന്‍ ഫോണിലൂടെ തയ്യാറാണ്. അതുപോലെ വിദ്യാര്‍ത്ഥികളിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുവാന്‍ വേണ്ടി കേരള പൊലീസും എസ്പിസി ഹോപ്പ് പദ്ധതിയും കോവിഡ് കാലത്തെ മാനസിക ഉല്ലാസത്തിനായി കേരള പൊലീസിന്റെ നേതൃത്വത്തില്‍ ശിശു സൗഹൃദ പൊലീസും എന്നിവര്‍ ചേര്‍ന്നുനടത്തുന്ന ഓണ്‍ലൈന്‍ ചങ്ങാതിയാണ് ചിരി.
ചിരി ഹെല്‍പ് ലൈന്‍ നമ്പര്‍: 9497900200.
ഡോക്‌ടേര്‍സ് ഹെല്‍പ് ഡസ്‌ക് നമ്പര്‍: 8943270000.

Related Articles
Next Story
Share it