എ പ്ലസ് വിജയികള്‍ക്ക് എസ്.പി.സി.യുടെ ആദരം

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ എസ്.പി.സി ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ടി.എച്ച്.എസ്.എസ് നായന്മാര്‍മൂല സ്‌കൂളില്‍ ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാര്‍കോട്ടിക് സെല്‍ ആന്റ് ഡി.എന്‍.ഒ ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍, ഡി.ഡി.ഇ കെ.വി പുഷ്പ, ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല മാനേജര്‍ അബ്ദുല്ല ഹാജി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നാരായണന്‍, വിദ്യാനഗര്‍ സി.ഐ ശ്രീജിത്ത് കൊടേരി സംസാരിച്ചു. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ഇന്റലെക്ച്വല്‍ മാരത്തോണ്‍ 2021 […]

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ എസ്.പി.സി ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ടി.എച്ച്.എസ്.എസ് നായന്മാര്‍മൂല സ്‌കൂളില്‍ ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നാര്‍കോട്ടിക് സെല്‍ ആന്റ് ഡി.എന്‍.ഒ ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍, ഡി.ഡി.ഇ കെ.വി പുഷ്പ, ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല മാനേജര്‍ അബ്ദുല്ല ഹാജി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നാരായണന്‍, വിദ്യാനഗര്‍ സി.ഐ ശ്രീജിത്ത് കൊടേരി സംസാരിച്ചു.
സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ഇന്റലെക്ച്വല്‍ മാരത്തോണ്‍ 2021 ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ സ്‌കൂളിന് ജില്ലാ പൊലീസ് മേധാവി ഉപഹാരം നല്‍കി.
എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും എസ്.പി.സി കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റ് വിതരണവും 2019-2020 വര്‍ഷത്തില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡിന് തിരഞ്ഞെടുത്ത എന്‍.എച്ച്.എസ് പെരഡാല, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി, ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ജില്ലാ എസ്.പി.സി പ്രൊജക്ട് എ.ഡി.എന്‍.ഒ കെ. ശ്രീധരന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it