വെള്ളൂട സോളാര്‍ പാര്‍ക്കിലെ തീപിടിത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: അമ്പലത്തറ വെള്ളൂട സോളാര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടുത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി. തീപിടുത്തത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇതോടെ സമീപത്തെ എച്ച്.ടി വൈദ്യുതകമ്പിയില്‍ നിന്ന് തീപ്പൊരി വീണ് പുല്ലിന് തീപിടിക്കുകയും പാര്‍ക്കിലേക്ക് പടരുകയുമായിരുന്നു. കരുതലായി സൂക്ഷിച്ച പവര്‍ കേബിളുകള്‍ കത്തി നശിച്ചു. പുക ഉയരുന്നതു കണ്ട വാച്ച്മാന്‍ മറ്റുള്ളവരെ വിവരം അറിയിച്ചു. സോളാര്‍ പാര്‍ക്കിലെ പാനലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്ന് സ്റ്റേഷന്‍ […]

കാഞ്ഞങ്ങാട്: അമ്പലത്തറ വെള്ളൂട സോളാര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടുത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി. തീപിടുത്തത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇതോടെ സമീപത്തെ എച്ച്.ടി വൈദ്യുതകമ്പിയില്‍ നിന്ന് തീപ്പൊരി വീണ് പുല്ലിന് തീപിടിക്കുകയും പാര്‍ക്കിലേക്ക് പടരുകയുമായിരുന്നു. കരുതലായി സൂക്ഷിച്ച പവര്‍ കേബിളുകള്‍ കത്തി നശിച്ചു. പുക ഉയരുന്നതു കണ്ട വാച്ച്മാന്‍ മറ്റുള്ളവരെ വിവരം അറിയിച്ചു. സോളാര്‍ പാര്‍ക്കിലെ പാനലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ. വി പ്രഭാകരന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തി. മൂന്നര മണിക്കൂറോളം സമയമെടുത്താണ് തീ പൂര്‍ണ്ണമായും അണച്ചത്. ഇതിനിടെ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പവര്‍ കേബിള്‍ മറിച്ചിട്ട് അടി ഭാഗങ്ങളിലെ തീ കെടുത്തി. അപ്പോഴേക്കും പ്രദേശമാകെ വിഷപ്പുക കൊണ്ട് മൂടി. രക്ഷാപ്രവര്‍ത്തനത്തിടെ മഴ പെയ്തത് ആശ്വാസമായി. ഇത് മറ്റിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. അലുമിനിയം പവര്‍ കേബിള്‍ തീയില്‍ വെന്തുരുകുകയായിരുന്നു. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. സൗരോര്‍ജ പാര്‍ക്കിന്റെ നടത്തിപ്പുകാരായ എറിഡ കമ്പനിയുടേതാണ് നശിച്ച കേബിളുകള്‍. പാനലുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് ഭൂഗര്‍ഭപവര്‍കേബിളുകള്‍. സീനിയര്‍ ഫയര്‍ ഓഫീസര്‍ ടി. അശോക് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ വി.എന്‍. വേണുഗോപാല്‍, കെ.വി സന്തോഷ്, സണ്ണി ഇമ്മാനുവല്‍, കെ. കിരണ്‍, ഹോംഗാര്‍ഡ് ഇ. സന്തോഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപ് ആവിക്കര, മനോജ് നിട്ടടുക്കം എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

Related Articles
Next Story
Share it