കോഹ്ലിക്ക് കീഴില്‍ ആരുടെ സ്ഥാനവും ഉറപ്പല്ല; താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ല; ക്യാപ്റ്റനെന്ന നിലയില്‍ എത്ര കിരീടം നേടിയിട്ടുണ്ടെന്ന് വിലയിരുത്തേണ്ട സമയമായി; വിരാട് കോഹ്ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. കോഹ്ലിക്ക് കീഴില്‍ ആരുടെ സ്ഥാനവും ഉറപ്പല്ലെന്നും താരങ്ങള്‍ക്ക് കോഹ്ലി വേണ്ടത്ര പിന്തുണ നല്‍കാറില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. നിലവിലെ പ്രകടനം മാത്രം പരിഗണിച്ചാണ് കോഹ്ലി താരങ്ങള്‍ക്ക് ഇടം നല്‍കുന്നതെന്നും യൂടൂബ് ചാനലായ 'സ്പോര്‍ട് ടാക്കി'ന് നല്‍കിയ അഭിമുഖത്തില്‍ കൈഫ് പറഞ്ഞു. കോഹ്ലിയുടെ ടീമില്‍ മുന്‍കാല പ്രകടനങ്ങള്‍ക്കൊന്നും ഒരുതരത്തിലുമുള്ള പരിഗണനയും ലഭിക്കുന്നില്ല. മുന്‍പൊക്കെ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തില്‍ […]

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. കോഹ്ലിക്ക് കീഴില്‍ ആരുടെ സ്ഥാനവും ഉറപ്പല്ലെന്നും താരങ്ങള്‍ക്ക് കോഹ്ലി വേണ്ടത്ര പിന്തുണ നല്‍കാറില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. നിലവിലെ പ്രകടനം മാത്രം പരിഗണിച്ചാണ് കോഹ്ലി താരങ്ങള്‍ക്ക് ഇടം നല്‍കുന്നതെന്നും യൂടൂബ് ചാനലായ 'സ്പോര്‍ട് ടാക്കി'ന് നല്‍കിയ അഭിമുഖത്തില്‍ കൈഫ് പറഞ്ഞു.

കോഹ്ലിയുടെ ടീമില്‍ മുന്‍കാല പ്രകടനങ്ങള്‍ക്കൊന്നും ഒരുതരത്തിലുമുള്ള പരിഗണനയും ലഭിക്കുന്നില്ല. മുന്‍പൊക്കെ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തില്‍ ഒരു വ്യക്തതക്കുറവുണ്ട്. അക്കാര്യം നമ്മള്‍ അംഗീകരിക്കുക തന്നെ വേണം. നിലവില്‍ ഏറ്റവും മികച്ച ഫോമിലുള്ള ആളുകളെ മാത്രമാണ് വിരാട് കോഹ്ലി കാണുന്നതും ടീമിലെടുക്കുന്നതും. അതാണ് കോഹ്ലിയുടെ രീതി. എന്നാല്‍, സൗരവ് ഗാംഗുലി താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയിരുന്നയാളാണ്. അങ്ങനെയാണ് ഒരു നായകന്‍ ചെയ്യേണ്ടത്. കൈഫ് പറഞ്ഞു.

താരങ്ങളുടെ പഴയ പ്രകടനങ്ങള്‍ക്ക് ടീം മാനേജ്മെന്റ് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അതുകൊണ്ടാണ് സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനുമെല്ലാം അവസരങ്ങള്‍ ലഭിച്ചത്. അതുകൊണ്ടാണ് ശിഖര്‍ ധവാന് കുറച്ച് കളികളില്‍ പുറത്തിരിക്കേണ്ടിവന്നതും രോഹിത് ശര്‍മയ്ക്ക് വിശ്രമമനുവദിച്ചതും. എല്ലാത്തിനുമൊടുവില്‍ നായകനെന്ന നിലയില്‍ അദ്ദേഹം എത്ര കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും ഒരൊറ്റ ഐ.സി.സി കിരീടം പോലും അദ്ദേഹത്തിന് നേടാനായിട്ടില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it