കോഹ്ലി ടെസ്റ്റ് നായകത്വം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി
ന്യൂഡെല്‍ഹി: വിരാട് കോഹ്ലി ടെസ്റ്റ് നായകത്വം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സ്ഥാനം രാജി വെച്ചത് വിരാട് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കോഹ്ലി അപ്രതീക്ഷിതമായി ടെസ്റ്റ് നായക പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. നേരത്തെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ട്വന്റി 20യില്‍ സ്വയം ഒഴിഞ്ഞപ്പോള്‍ ഏകദിനത്തില്‍ ബിസിസിഐ പുറത്താക്കുകയായിരുന്നു. ടെസ്റ്റില്‍ മാത്രം ക്യാപ്റ്റനായി തുടരാനായിരുന്നു ബിസിസിഐ നിര്‍ദേശം. സൗത്ത് […]

ന്യൂഡെല്‍ഹി: വിരാട് കോഹ്ലി ടെസ്റ്റ് നായകത്വം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സ്ഥാനം രാജി വെച്ചത് വിരാട് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കോഹ്ലി അപ്രതീക്ഷിതമായി ടെസ്റ്റ് നായക പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്.
നേരത്തെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ട്വന്റി 20യില്‍ സ്വയം ഒഴിഞ്ഞപ്പോള്‍ ഏകദിനത്തില്‍ ബിസിസിഐ പുറത്താക്കുകയായിരുന്നു. ടെസ്റ്റില്‍ മാത്രം ക്യാപ്റ്റനായി തുടരാനായിരുന്നു ബിസിസിഐ നിര്‍ദേശം. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപന സമയത്തായിരുന്നു ഇത്. തുടര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കോഹ്ലിയുടെ പ്രഖ്യാപനം വന്നത്. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും കോഹ്ലി നായക പദവി ഒഴിഞ്ഞു.
കോഹ്‌ലിയുടെ തീരുമാനം വ്യക്തിപരമാണ്. ബിസിസിഐ അതിനെ ബഹുമാനിക്കുന്നു. ഭാവിയില്‍ ഈ ടീമിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ ടീമിലെ നിര്‍ണായക ഘടകമാവും കോഹ്‌ലിയുടെ സാന്നിധ്യം. ടെസ്റ്റിലും മൂന്ന് ഫോര്‍മാറ്റിലും കോഹ്ലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തി. ഗാംഗുലി പ്രതികരിച്ചു.
ഇത്രയും നീണ്ട കാലയളവില്‍ എന്റെ രാജ്യത്തെ നയിക്കാന്‍ അവസരം നല്‍കിയതിന് ബിസിസിഐയോട് എന്റെ നന്ദി. ആദ്യ ദിനം മുതല്‍ ടീമിനായുള്ള എന്റെ കാഴ്ചപാടുകള്‍ക്കൊപ്പം നിന്ന, ഒരു ഘട്ടത്തില്‍ പോലും വിട്ടുകളയാതിരുന്ന ടീം അംഗങ്ങള്‍ക്കും നന്ദി. നിങ്ങളാണ് ഈ യാത്ര എന്നെന്നും ഓര്‍ത്തിരിക്കാവുന്നതും മനോഹരവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങളെ മുന്നോട്ട് നയിച്ച, ഈ വണ്ടിയുടെ എഞ്ചിനായ രവി ഭായ്ക്കും സപ്പോര്‍ട്ട് ടീമിനും നന്ദി. അവസാനമായി എന്നിലെ ക്യാപ്റ്റനെ വിശ്വസിച്ച ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഞാന്‍ എന്ന് കണ്ടെത്തിയ എം എസ് ധോനിക്ക് ഒരു വലിയ നന്ദി. എന്ന് പറഞ്ഞായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.