ദാദയും ബിജെപിയിലേക്കോ? ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്ട്

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്ട്. ന്യൂസ് ടൈം ബംഗ്ല ഉള്‍പ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപോര്‍ട്ട് പുറത്തുവന്നതോടെ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മാര്‍ച്ച് ഏഴിന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ റാലിയില്‍ ഗാംഗുലി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ റാലിയില്‍ വെച്ചുതന്നെ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, ഇതാദ്യമായല്ല ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന […]

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്ട്. ന്യൂസ് ടൈം ബംഗ്ല ഉള്‍പ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപോര്‍ട്ട് പുറത്തുവന്നതോടെ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മാര്‍ച്ച് ഏഴിന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ റാലിയില്‍ ഗാംഗുലി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ റാലിയില്‍ വെച്ചുതന്നെ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍, ഇതാദ്യമായല്ല ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ഉയരുന്നത്. നേരത്തെ, തൃണമൂല്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച രണ്ട് ഏക്കര്‍ ഭൂമി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരില്‍ കണ്ട് അദ്ദേഹം തിരിച്ചുനല്‍കിയിരുന്നു. ഇതോടെ ഗാംഗുലിയ്‌ക്കെതിരെ തൃണമൂല്‍ നേതാക്കള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. അന്നും അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹമുയര്‍ന്നിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും മകന്‍ ജെയ് ഷായുമായും മികച്ച വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ഗാംഗുലി. ബിസിസിഐ സെക്രട്ടറി കൂടിയാണ് ജെയ് ഷാ. നേരത്തെ, ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി കൊല്‍ക്കത്തയില്‍ മഹിളാ മോര്‍ച്ചയുടെ ദുര്‍ഗാ പൂജയില്‍ പങ്കെടുത്ത് നൃത്തം ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.

Related Articles
Next Story
Share it