കാസര്‍കോട്: സൗഹൃദ ഐക്യവേദി കാസര്‍കോട്ട് സൗഹൃദ സംഗമം നടത്തി. കോവിഡാനന്തര കാലത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. പരസ്പരം സ്നേഹം ഊട്ടിയുറപ്പിച്ചും സൗഹൃദം പങ്കുവെച്ചും മുന്നേറുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ഐക്യവേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്ല പടിഞ്ഞാറിന്റെ ഓര്‍മ്മകളും അംഗങ്ങള്‍ പങ്കുവെച്ചു. അബുതായ് അധ്യക്ഷത വഹിച്ചു. സലിം അത്തിവളപ്പ് സ്വാഗതം പറഞ്ഞു. ഹമീദ് കാവില്‍, സലാം കുന്നില്‍, ശരീഫ് മദീന, അസീസ് കടവത്ത്, ഖന്നച്ച സംസാരിച്ചു. വിദേശത്തും മറ്റുമുള്ള മെമ്പര്‍മാര്‍ ആശംസ അറിയിച്ചു. ലത്തീഫ് ചെമ്മനാട് നന്ദി പറഞ്ഞു.