മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന് ഇരട്ട ജീവപര്യന്തം തടവും പിഴയും

കാസര്‍കോട്: വൃദ്ധ മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കോടതി ഇരട്ട ജീവപര്യന്തം തടവിനും 30000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തലക്കള കൊമ്മയിലെ സദാശിവ (51) യെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊമ്മയിലെ മാങ്കു മൂല്യ, ഭാര്യ ലക്ഷ്മി എന്നിവരെ മഴു കൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. 1993 മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം. […]

കാസര്‍കോട്: വൃദ്ധ മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കോടതി ഇരട്ട ജീവപര്യന്തം തടവിനും 30000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തലക്കള കൊമ്മയിലെ സദാശിവ (51) യെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊമ്മയിലെ മാങ്കു മൂല്യ, ഭാര്യ ലക്ഷ്മി എന്നിവരെ മഴു കൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. 1993 മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം. സംഭവസമയത്ത് സദാശിവക്ക് 25 വയസായിരുന്നു പ്രായം. അന്നത്തെ കുമ്പള എസ്.ഐ എം.വി മജീദ് ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രോസിക്യുഷന് വേണ്ടി പി. രാഘവന്‍ ഹാജരായി.

Related Articles
Next Story
Share it