പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപം ഉമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍

ആദൂര്‍: പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപം ഉമ്മയെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറാതെ പൊവ്വല്‍. കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ ബി. നബീസയെ(59) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ അബ്ദുല്‍ നാസറിനെ(42)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം.കൊലക്ക് ശേഷം സഹോദരനെ തള്ളിയിട്ട് പ്രതി ഓടി; പിന്നാലെ പൊലീസ് പിടിയിലായിവീട്ടില്‍ നബീസയും മക്കളായ അബ്ദുല്‍ മജീദും അബ്ദുല്‍ നാസറും മാത്രമാണുണ്ടായിരുന്നത്. നബീസയുടെ […]

ആദൂര്‍: പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപം ഉമ്മയെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറാതെ പൊവ്വല്‍. കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ ബി. നബീസയെ(59) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ അബ്ദുല്‍ നാസറിനെ(42)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
കൊലക്ക് ശേഷം സഹോദരനെ തള്ളിയിട്ട് പ്രതി ഓടി; പിന്നാലെ പൊലീസ് പിടിയിലായി
വീട്ടില്‍ നബീസയും മക്കളായ അബ്ദുല്‍ മജീദും അബ്ദുല്‍ നാസറും മാത്രമാണുണ്ടായിരുന്നത്. നബീസയുടെ ഭര്‍ത്താവ് പള്ളിക്കാല്‍ അബ്ദുല്ലക്കുഞ്ഞി പുലര്‍ച്ചെ മകളുടെ വീട്ടിലേക്ക് പോയിരുന്നു. മൂത്തമകന്‍ അബ്ദുല്‍ മജീദ് ഉറങ്ങുകയായിരുന്നു. നിലവിളി കേട്ട് ഉണര്‍ന്ന മജീദ് ചെന്ന് നോക്കിയപ്പോള്‍ നബീസയെ വീണുകിടക്കുന്നത് കണ്ടു. തറയിലും രക്തം പടര്‍ന്ന നിലയിലായിരുന്നു. സമീപത്ത് നില്‍ക്കുകയായിരുന്ന അബ്ദുല്‍ നാസര്‍ അബ്ദുല്‍ മജീദിനെ അടിച്ചുവീഴ്ത്തിയ ശേഷം വീട്ടില്‍ നിന്നും ഇറങ്ങിയോടിയെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലായി. നബീസ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു. മജീദ് തലയ്ക്ക് പരിക്കുകളോടെ ചെങ്കള സഹകരണാസ്പത്രിയില്‍ ചികിത്സയിലാണ്.
കൊലപാതകം വടി കൊണ്ടടിച്ച്; വടി കണ്ടെത്താന്‍ തിരച്ചില്‍
അബ്ദുല്‍ നാസര്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മണ്‍വെട്ടി കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരമെങ്കിലും വടി കൊണ്ടാണ് തലക്കടിച്ചതെന്ന് നാസര്‍ പിന്നീട് പൊലീസിന് മൊഴി നല്‍കി. പുറത്തേക്കോടുന്നതിനിടെ വടി വലിച്ചെറിഞ്ഞതായും പ്രതി പറഞ്ഞു. വീട്ടിനകത്തെ മുറിയില്‍ മണ്‍വെട്ടി, ചിരവ, കത്തി തുടങ്ങിവയുണ്ടായിരുന്നു. പൊലീസ് പരിശോധനയില്‍ ഇവയിലൊന്നും രക്തക്കറ കാണാതിരുന്നതിനാല്‍ വടി കൊണ്ട് തന്നെയാകാം നബീസയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കുപയോഗിച്ച വടി കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്.
നബീസയുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മയ്യത്ത് പൊവ്വല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

നടുക്കം മാറാതെ നാട്; ഇന്ന് ഫോറന്‍സിക് വിദഗ്ധര്‍ എത്തും

നബീസയെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കമാണ് നടുക്കത്തിലാഴ്ത്തിയത്. വിവരമറിഞ്ഞ് പൊവ്വല്‍ ബെഞ്ച് കോടതിയില്‍ നിന്ന് 200 മീറ്ററോളം മാറിയുള്ള ഒറ്റനില കോണ്‍ക്രീറ്റ് വീട്ടിലേക്ക് ഓടിയെത്തിയവര്‍ കണ്ടത് ടൈല്‍സ് പാകിയ മുറിയില്‍ രക്തം തളം കെട്ടിക്കിടക്കുന്നതാണ്. അയല്‍വാസികളായ സ്ത്രീകള്‍ ഈ കാഴ്ച കണ്ട് ഭയന്ന് വാക്കുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ, ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുനില്‍കുമാര്‍, ആദൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന ബേഡകം ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് കൊല നടന്ന വീട്ടിലെത്തി പരിശോധന നടത്തും.

Related Articles
Next Story
Share it