മകനും സഹോദരയും വിഷം അകത്ത് ചെന്ന് മരിച്ച സംഭവം: യുവതി റിമാണ്ടില്‍

കാഞ്ഞങ്ങാട്: വിഷം അകത്ത് ചെന്ന് നാല് വയസ്സുകാരനായ മകനും സഹോദരിയും മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ കോടതി റിമാണ്ട് ചെയ്തു. അജാനൂര്‍ കടപ്പുറത്തെ മഹേഷിന്റെ ഭാര്യ വര്‍ഷ (24 ) യെയാണ് ഇന്നലെ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി.കെ മണി അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വര്‍ഷ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പറയുന്നത്. ഭര്‍ത്താവ് സൂക്ഷിക്കാന്‍ കൊടുത്ത പണം കൈയില്‍നിന്ന് ചെലവായിരുന്നു. ഇതേചൊല്ലി തര്‍ക്കമുണ്ടായിരുന്നു. വര്‍ഷ ആഡംബര […]

കാഞ്ഞങ്ങാട്: വിഷം അകത്ത് ചെന്ന് നാല് വയസ്സുകാരനായ മകനും സഹോദരിയും മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ കോടതി റിമാണ്ട് ചെയ്തു. അജാനൂര്‍ കടപ്പുറത്തെ മഹേഷിന്റെ ഭാര്യ വര്‍ഷ (24 ) യെയാണ് ഇന്നലെ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി.കെ മണി അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വര്‍ഷ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പറയുന്നത്. ഭര്‍ത്താവ് സൂക്ഷിക്കാന്‍ കൊടുത്ത പണം കൈയില്‍നിന്ന് ചെലവായിരുന്നു. ഇതേചൊല്ലി തര്‍ക്കമുണ്ടായിരുന്നു. വര്‍ഷ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി ഭക്ഷണം ബുക്ക് ചെയ്ത് വീട്ടിലെത്തിച്ച് കഴിക്കാറുണ്ടായിരുന്നു. പുതുവത്സരം ആഘോഷിക്കാന്‍ തലശ്ശേരിയിലേക്ക്‌പോയിരുന്നതായും വിവരമുണ്ട്. ഈ വിധം പൈസ ചെലവായിയെന്നാണ് സംശയിക്കുന്നത്. ഇത് ഭര്‍ത്താവ് ചോദിച്ചിരുന്നു. അതേസമയം കുമ്പളയിന്‍ വാടകവീട് എടുത്ത് അങ്ങോട്ട് താമസം മാറുവാന്‍ മഹേഷ് തീരുമാനിച്ചിരുന്നു. എന്നാല്‍ വര്‍ഷക്ക് ഇതില്‍ താല്‍പര്യമില്ലായിരുന്നു. അതും ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചു വെന്നാണ് പറയുന്നത്.

Related Articles
Next Story
Share it