ഐപിഎല്ലിലേത് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍; ഇന്ത്യയിലെ ശുചിത്വമില്ലായ്മ വലിയ പ്രശ്‌നം; യുഎഇയില്‍ തന്നെയായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു; ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതികരണവുമായി ആദം സാംപ

മുംബൈ: ഐപിഎല്ലിലെ ബയോ ബബിള്‍ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരം ആദം സാംപ. താന്‍ ഭാഗമായതില്‍ വെച്ച് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍ സംവിധാനമാണ് ഐപിഎല്ലിലേതെന്നും ഇന്ത്യയിലെ ശുചിത്വത്തെ കുറിച്ചും ആശങ്ക വേണ്ടതാണെന്നും ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഓസീസ് താരം പറഞ്ഞു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ ക്യാമ്പ് വിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏതാനും ബയോ ബബിളുകളില്‍ ഞങ്ങള്‍ ഭാഗമായി കഴിഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായി തോന്നിയത് ഐപിഎല്ലിലേത് ആണ്. ഇന്ത്യയിലെ ശുചിത്വത്തെ […]

മുംബൈ: ഐപിഎല്ലിലെ ബയോ ബബിള്‍ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരം ആദം സാംപ. താന്‍ ഭാഗമായതില്‍ വെച്ച് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍ സംവിധാനമാണ് ഐപിഎല്ലിലേതെന്നും ഇന്ത്യയിലെ ശുചിത്വത്തെ കുറിച്ചും ആശങ്ക വേണ്ടതാണെന്നും ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഓസീസ് താരം പറഞ്ഞു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ ക്യാമ്പ് വിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഏതാനും ബയോ ബബിളുകളില്‍ ഞങ്ങള്‍ ഭാഗമായി കഴിഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായി തോന്നിയത് ഐപിഎല്ലിലേത് ആണ്. ഇന്ത്യയിലെ ശുചിത്വത്തെ കുറിച്ചും കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം എന്നാണ് എല്ലായ്‌പ്പോഴും കേള്‍ക്കുന്നത്. ആറ് മാസം മുമ്പ് യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ ഇങ്ങനെ തോന്നിയിരുന്നില്ല. ആദം സാംപ പറഞ്ഞു.

ദുബായില്‍ നടന്ന ഐപിഎല്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് നല്‍കിയത്. ഇത്തവണയും യുഎഇയില്‍ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു. എന്നാല്‍ ഒരുപാട് രാഷ്ട്രീയ കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഈ വര്‍ഷം അവസാനമാണ് ട്വന്റി 20 ലോകകപ്പ് ഇവിടെ നടക്കുന്നത്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചര്‍ച്ചാ വിഷയമാവുന്നത് ഇതായിരിക്കും. ആറ് മാസം ഒരു വലിയ കാലയളവാണ്.

ഐപിഎല്‍ ഇപ്പോള്‍ തുടരുന്നത് ഒരുപാട് പേര്‍ക്ക് ആശ്വാസമാവും എന്ന് പറയുന്നു. എന്നാലത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തന്റെ പ്രിയപ്പെട്ടവരില്‍ ഒരാള്‍ മരണ കിടക്കയില്‍ കിടക്കുമ്പോള്‍ അവര്‍ക്ക് ക്രിക്കറ്റ് പ്രധാന്യം അര്‍ഹിക്കുന്നതാവില്ല. ഇവിടുത്തെ സാഹചര്യങ്ങളില്‍ പരിശീലനം നടത്താന്‍ പോലുമുള്ള പ്രചോദനം നല്‍കുന്നില്ലെന്ന് ആദം സാംപ പറഞ്ഞു.

Related Articles
Next Story
Share it