മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ചിലര്‍ പെട്ടെന്ന് തട്ടിക്കൂട്ടിയത്-ഐ.എന്‍.എല്ലിലെ ഒരു വിഭാഗം

കാസര്‍കോട്: നാഷണല്‍ ലീഗില്‍ സംസ്ഥാനതലത്തില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങള്‍ക്കിടയില്‍ ഏകപക്ഷീയമായി ഒരു വിഭാഗം നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി സഹകരിക്കാന്‍ സാധ്യമല്ലെന്നും ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയപ്പോള്‍ യോഗത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും ഐ.എന്‍.എല്ലിലെ ഒരു വിഭാഗം നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങളെ ഒരു വിഭാഗത്തിന്റെ വക്താക്കളാക്കാനാണ് ശ്രമം. എന്നാല്‍ ഞങ്ങള്‍ ഒരു വിഭാഗത്തിന്റെയും ആളുകളല്ലെന്നും ഐ.എന്‍.എല്‍ രൂപീകരണ കാലംതൊട്ടെ താഴെതട്ട് തൊട്ട് പ്രവര്‍ത്തിച്ചുവന്നവരാണെന്നും ഇവര്‍ പറഞ്ഞു. ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സിലര്‍മാരായ എം.എ കുഞ്ഞബ്ദുല്ല, എം.കെ ഹാജി കോട്ടപ്പുറം, ജില്ലാ സെക്രട്ടറിമാരായ […]

കാസര്‍കോട്: നാഷണല്‍ ലീഗില്‍ സംസ്ഥാനതലത്തില്‍ ഉടലെടുത്തിട്ടുള്ള പ്രശ്‌നങ്ങള്‍ക്കിടയില്‍ ഏകപക്ഷീയമായി ഒരു വിഭാഗം നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുമായി സഹകരിക്കാന്‍ സാധ്യമല്ലെന്നും ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയപ്പോള്‍ യോഗത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും ഐ.എന്‍.എല്ലിലെ ഒരു വിഭാഗം നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഞങ്ങളെ ഒരു വിഭാഗത്തിന്റെ വക്താക്കളാക്കാനാണ് ശ്രമം. എന്നാല്‍ ഞങ്ങള്‍ ഒരു വിഭാഗത്തിന്റെയും ആളുകളല്ലെന്നും ഐ.എന്‍.എല്‍ രൂപീകരണ കാലംതൊട്ടെ താഴെതട്ട് തൊട്ട് പ്രവര്‍ത്തിച്ചുവന്നവരാണെന്നും ഇവര്‍ പറഞ്ഞു. ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സിലര്‍മാരായ എം.എ കുഞ്ഞബ്ദുല്ല, എം.കെ ഹാജി കോട്ടപ്പുറം, ജില്ലാ സെക്രട്ടറിമാരായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മുസ്തഫ കുമ്പള, എന്‍.പി.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സാലിം ബേക്കല്‍, എന്‍.വൈ.എല്‍ ജില്ലാ ട്രഷറര്‍ സിദ്ദീഖ് ചേരങ്കൈ, അന്‍വര്‍ മാങ്ങാടന്‍, സിദ്ദീഖ് ചെങ്കള, എം.യു ഹംസ, ഷാഫി സന്തോഷ് നഗര്‍ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.
ഇന്നലെ ഉദുമ എരോല്‍ പാലസില്‍ നടന്ന യോഗം ഒരു വിഭാഗം പെട്ടെന്ന് തട്ടിക്കൂട്ടിയതാണ്. ഇതേ കുറിച്ച് നേതാക്കളോട് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ കൂട്ടാക്കാതെ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് യോഗത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സാമൂഹ്യദ്രോഹികളാണ് യോഗം അലങ്കോലമാക്കിയതെന്നാണ് ഒരു നേതാവ് പറഞ്ഞത്. എന്നാല്‍ നാല് സംസ്ഥാന കൗണ്‍സിലര്‍മാരും മൂന്ന് ജില്ലാ ഭാരവാഹികളുമൊക്കെ സാമൂഹ്യ ദ്രോഹികളാണോ എന്ന് ആ നേതാവ് വ്യക്തമാക്കണം. പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അഭിപ്രായം പറയാന്‍ പോലും അനുവദിക്കാതെയാണ് ഒരു വിഭാഗം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചതെന്നും എല്ലാവരേയും കോര്‍ത്തിണക്കിയാവണം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

Related Articles
Next Story
Share it