സോളിഡാരിറ്റി യൂത്ത് കാരവന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: 'ഇസ്ലാമോ ഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി നടത്തുന്ന യൂത്ത് കാരവന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. ഇന്ത്യയും കേരളവും പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഏതെങ്കിലും ഒരു സമുദായത്തിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ആ വിഭാഗത്തില്‍ മാത്രം ഒതുങ്ങില്ലെന്നും എല്ലാ ജനവിഭാഗങ്ങളെയും അത് പലതരത്തില്‍ ബാധിക്കുമെന്നും അതിനാല്‍ രാജ്യത്തും സംസ്ഥാനത്തും അതിവേഗം പ്രചരിക്കുന്ന ഇസ്ലാമോ ഫോബിയയെ ചെറുക്കാന്‍ മുഴുവന്‍ ജനതയും ഒരുമിച്ച് മുന്നോട്ട് വരേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന […]

കാസര്‍കോട്: 'ഇസ്ലാമോ ഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി നടത്തുന്ന യൂത്ത് കാരവന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തുടക്കമായി. ഇന്ത്യയും കേരളവും പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഏതെങ്കിലും ഒരു സമുദായത്തിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം ആ വിഭാഗത്തില്‍ മാത്രം ഒതുങ്ങില്ലെന്നും എല്ലാ ജനവിഭാഗങ്ങളെയും അത് പലതരത്തില്‍ ബാധിക്കുമെന്നും അതിനാല്‍ രാജ്യത്തും സംസ്ഥാനത്തും അതിവേഗം പ്രചരിക്കുന്ന ഇസ്ലാമോ ഫോബിയയെ ചെറുക്കാന്‍ മുഴുവന്‍ ജനതയും ഒരുമിച്ച് മുന്നോട്ട് വരേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ജുമൈല്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം, ജില്ലാ പ്രസിഡണ്ട് വി.എന്‍.ഹാരിസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി റഷാദ് വി.പി, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം സുമൈല, എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് റഈസ് മഞ്ചേശ്വരം, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഇസ്മയില്‍ പള്ളിക്കര സംസാരിച്ചു. ബാസില്‍ ബഷീര്‍ ഖിറാഅത്ത് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടി അദ്‌നാന്‍ നന്ദി പറഞ്ഞു. യൂത്ത് കാരവന്റെ ഭാഗമായി സോളിഡാരിറ്റി കലാസംഘം അവതരിപ്പിച്ച നാടകാവിഷ്‌കാരവും അരങ്ങേറി. കാരവന്‍ മെയ് 12ന് തിരുവനന്തപുരത്ത് സമാപിക്കും.

Related Articles
Next Story
Share it