കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; എസ്.എഫ്.ഐ പട്ടിണി സമരം നടത്തി

കാസര്‍കോട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമായി എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കാമ്പസുകളുടെ മുന്നില്‍ ഐക്യദാര്‍ഢ്യ പട്ടിണി സമരം നടത്തി. ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നിലുമാണ് സമരം സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ സമരം നെഹ്‌റു കോളജില്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സജിന്‍ ദാസ് ആണൂര്‍ അധ്യക്ഷത വഹിച്ചു. ആദര്‍ശ് പി.വി സ്വാഗതം പറഞ്ഞു. സമാപനം എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.സബീഷ് ഉദ്ഘാടനം ചെയ്തു. ബേഡകം ഏരിയാ […]

കാസര്‍കോട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമായി എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കാമ്പസുകളുടെ മുന്നില്‍ ഐക്യദാര്‍ഢ്യ പട്ടിണി സമരം നടത്തി. ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നിലുമാണ് സമരം സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ സമരം നെഹ്‌റു കോളജില്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സജിന്‍ ദാസ് ആണൂര്‍ അധ്യക്ഷത വഹിച്ചു. ആദര്‍ശ് പി.വി സ്വാഗതം പറഞ്ഞു. സമാപനം എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.സബീഷ് ഉദ്ഘാടനം ചെയ്തു. ബേഡകം ഏരിയാ തല ഉദ്ഘാടനം മുന്നാട് പീപ്പിള്‍സ് കോളേജില്‍ എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയതു. ഷൈജിന ബി.കെ അധ്യക്ഷത വഹിച്ചു. വിഷ്ണു ചേരിപ്പാടി സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് സി.ബാലന്‍ സംസാരിച്ചു. സമാപനം കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം.അനന്ദന്‍ ഉദ്ഘാടനം ചെയ്തു. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ സമരം എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. അലന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. രാഹുല്‍ രാജ് പുതുക്കൈ സ്വാഗതം പറഞ്ഞു. സമാപനം എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.അഭിരാം ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി കയ്യൂര്‍ ഐ.ടി.ഐ.യില്‍ നടത്തിയ സമരം എസ് എഫ്.ഐ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. രാജീവന്‍ ഉദ്ഘാടനം ചെയ്തു. എം വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. എം.ടി സിദ്ധാര്‍ത്ഥന്‍ സ്വാഗതം പറഞ്ഞു. സമാപനം എസ്.എഫ്.ഐ മുന്‍ ജില്ല പ്രസിഡണ്ട് എം.സുമേഷ് ഉദ്ഘാടനം ചെയ്തു
എളേരി ഏരിയാ കമ്മിറ്റി ഇ.കെ.എന്‍.എം. കോളേജ് എളേരിത്തട്ടില്‍ സംഘടിപ്പിച്ച സമരം എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജിഷ്ണു അധ്യക്ഷത വഹിച്ചു. അര്‍ജുന്‍ പ്ലാച്ചിക്കര സ്വാഗതം പറഞ്ഞു. സമാപനം സി.പി.ഐ.എം എളേരി ഏരിയാ സെക്രട്ടറി എ.അപ്പുകുട്ടന്‍ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി തൃക്കരിപ്പൂര്‍ പോളി ടെക്‌നിക്കില്‍ നടത്തിയ പരിപാടി എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. അനഘ പിലിക്കോട് അധ്യക്ഷത വഹിച്ചു. അക്ഷയ് പിലിക്കോട് സ്വാഗതം പറഞ്ഞു. സമാപനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
പനത്തടി ഏരിയാ കമ്മിറ്റി സെന്റ് പയസ്സ് കോളേജില്‍ നടത്തിയ സമരം എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു.
നീരജ് വി.കെ അധ്യക്ഷത വഹിച്ചു. സച്ചിന്‍ ഗോപു സ്വാഗതം പറഞ്ഞു. സമാപനം സി.പി.ഐ ഏരിയാ സെക്രട്ടറി എം.വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഏരിയാ കമ്മിറ്റി പാലാത്തടം കാമ്പസില്‍ നടത്തിയ സമരം നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. വിഷ്ണു മോഹന്‍ അധ്യക്ഷത വഹിച്ചു. സച്ചിന്‍ ചായ്യോത്ത് സ്വാഗതം പറഞ്ഞു. സമാപനം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ജയനാരായണന്‍ ഉദ്ഘാടനം ചെയ്തു.
ഉദുമ ഏരിയാ കമ്മിറ്റി ഉദുമ ഗവ:കോളേജില്‍ നടത്തിയ സമരം എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് എ.വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അഖില്‍ പാക്കം അധ്യക്ഷത വഹിച്ചു. സമാപനം ഏരിയ സെക്രട്ടറി വിപിന്‍ കീക്കാനം ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം ഏരിയാ കമ്മിറ്റി മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ നടത്തിയ സമരം എസ്.എഫ്.ഐ ഏരിയാ .സെക്രട്ടറി അബ്ദുള്‍ റസാഖ് ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു.മഹേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിനയ് കുമാര്‍ സ്വാഗതം പറഞ്ഞു. സമാപനം സി.ഐ.ടി യു. ഏരിയാ പ്രസിഡണ്ട് പ്രശാന്ത് കനില ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it