ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് ജവാന്മാര്‍ക്ക് ഐക്യദാര്‍ഢ്യം

കാസര്‍കോട്: തിരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി സൈനികരെ കുരുതി കൊടുത്ത് നാഴികയ്ക്ക് നാല്‍പത് വട്ടം കപട രാജ്യം സ്‌നേഹം വിളമ്പുന്ന വരെ ജനം തൂത്തെറിയുന്ന കാലം വിദൂരമല്ല എന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു. പുല്‍വാമയിലെ സൈനിക കൂട്ടകുരുതി നടന്നതിന് പിന്നിലെ സുരക്ഷ വീഴ്ച മറച്ചുവെച്ചെന്നുമുള്ള പുതുതായി വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 വീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഡി.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ […]

കാസര്‍കോട്: തിരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി സൈനികരെ കുരുതി കൊടുത്ത് നാഴികയ്ക്ക് നാല്‍പത് വട്ടം കപട രാജ്യം സ്‌നേഹം വിളമ്പുന്ന വരെ ജനം തൂത്തെറിയുന്ന കാലം വിദൂരമല്ല എന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു. പുല്‍വാമയിലെ സൈനിക കൂട്ടകുരുതി നടന്നതിന് പിന്നിലെ സുരക്ഷ വീഴ്ച മറച്ചുവെച്ചെന്നുമുള്ള പുതുതായി വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 വീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഡി.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് ധീരജാവന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പാ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ. ഖാലിദ്, നേതാക്കളായ എ. വാസുദേവന്‍, എം. പുരുഷോത്തമന്‍ നായര്‍, മഹ്മൂദ് വട്ടയക്കാട്, കെ.ടി സുഭാഷ് നാരായണന്‍, ശ്രീധരന്‍ നായര്‍, പി. കുഞ്ഞികൃഷ്ണന്‍ നായര്‍, ഹരീന്ദ്രന്‍ ഇടക്കോട്, സി.ജി ടോണി, മണിമോഹന്‍ ചട്ടഞ്ചാല്‍, ഷാഹിദ് പുലിക്കുന്ന്, കുമാരന്‍ ചാല, സുജിത് കുമാര്‍, ഉദ്ദേശ് കുമാര്‍, പി. വിനയന്‍, അഭിഷേക് നുള്ളിപ്പാടി സംസാരിച്ചു.

Related Articles
Next Story
Share it