ലക്ഷങ്ങള്‍ ചെലവിട്ട സൗരോര്‍ജ്ജ വിളക്കുകള്‍ തുരുമ്പെടുക്കുന്നു; നഗരത്തില്‍ വീണ്ടും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനൊരുക്കം

കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ മുടക്കി നഗരത്തില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ തുരുമ്പെടുക്കുമ്പോള്‍ വീണ്ടും ലക്ഷങ്ങള്‍ പൊടിച്ച് വിളക്കുകള്‍ സ്ഥാപിക്കാന്‍ നീക്കം.ഒരു കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുകള്‍ പരിചരണ കുറവുകൊണ്ട് നോക്കുകുത്തികളായപ്പോഴാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നഗരത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതോടെ തീരുമാനവും വിവാദമാവുകയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെയാണ് സൗരോര്‍ജ്ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. ഇവ സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ വിളക്കുകളെല്ലാം തകരാറിലായി. നഗരത്തില്‍ 60 ഓളം […]

കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ മുടക്കി നഗരത്തില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ തുരുമ്പെടുക്കുമ്പോള്‍ വീണ്ടും ലക്ഷങ്ങള്‍ പൊടിച്ച് വിളക്കുകള്‍ സ്ഥാപിക്കാന്‍ നീക്കം.
ഒരു കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച സൗരോര്‍ജ്ജ വിളക്കുകള്‍ പരിചരണ കുറവുകൊണ്ട് നോക്കുകുത്തികളായപ്പോഴാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നഗരത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതോടെ തീരുമാനവും വിവാദമാവുകയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെയാണ് സൗരോര്‍ജ്ജ തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. ഇവ സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ വിളക്കുകളെല്ലാം തകരാറിലായി. നഗരത്തില്‍ 60 ഓളം സൗരോര്‍ജ്ജ തെരുവ് വിളക്കുകളാണ് സ്ഥാപിച്ചിരുന്നത്. ഇവ ഒന്നു പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
ഇവയ്‌ക്കൊപ്പം കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിലെ ഹൈമാസ്റ്റ് വിളക്കുകള്‍ കത്താതായിട്ട് ദിവസങ്ങളോളമായി. ബസ്സ്റ്റാന്റിലെ ഹൈമാസ്റ്റ് വിളക്കിന്റെ അവസ്ഥയും മറിച്ചല്ല. ഇതും കത്തുന്നില്ല. അതേസമയം ഡി.ടി.പി.സി നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ ഇവിടെയുള്ള സൗരോര്‍ജ്ജ വിളക്കും കാലുകളും പിഴുതെടുത്ത് പൊതുമരാമത്ത് വകുപ്പിന് നല്‍കാനാണ് തീരുമാനം.

Related Articles
Next Story
Share it