സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ റിമാന്‍ഡില്‍

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ റിമാന്‍ഡില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസില്‍ പല തവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും വിധി കേള്‍ക്കാന്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് സരിത നായരെ പോലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ വിധി പറയാന്‍ നിശ്ചയിച്ച 27 വരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(മൂന്ന്) കെ നിമ്മി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. വിധി കേള്‍ക്കാന്‍ പ്രതികളാരും ഹാജരാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി 27ലേക്ക് വിധി മാറ്റിവെച്ച് രണ്ടാംപ്രതി സരിത […]

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ റിമാന്‍ഡില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസില്‍ പല തവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും വിധി കേള്‍ക്കാന്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് സരിത നായരെ പോലിസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ വിധി പറയാന്‍ നിശ്ചയിച്ച 27 വരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(മൂന്ന്) കെ നിമ്മി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.

വിധി കേള്‍ക്കാന്‍ പ്രതികളാരും ഹാജരാവാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി 27ലേക്ക് വിധി മാറ്റിവെച്ച് രണ്ടാംപ്രതി സരിത നായരുടെ ജാമ്യം റദ്ദാക്കിയിരുന്നു. സരിതയെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ ജില്ല പൊലീസ് മേധാവി എ വി ജോര്‍ജിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. റിമാന്‍ഡ് ഉത്തരവിനെ തുടര്‍ന്ന് സരിതയെ കണ്ണൂര്‍ വനിത ജയിലിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം കാട്ടാക്കടക്കടുത്തുള്ള ബന്ധുവീട്ടില്‍ നിന്ന് കസബ പൊലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. നടക്കാവ് സെന്റ് വിന്‍സെന്റ് കോളനി 'ഫജര്‍' ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ നല്‍കാമെന്ന വാഗ്ദാനവുമായി 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ നേരത്തേ ജാമ്യമെടുത്തിരുന്നു. മൂന്നാം പ്രതി മണിമോനെതിരെ വാറണ്ട് നിലവിലുണ്ട്.

Related Articles
Next Story
Share it