സോളാര്‍ കേസില്‍ പരാതിക്കാരിയുടെ മൊഴിക്ക് പിന്നില്‍ ഗണേഷ്‌കുമാറെന്ന് കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവ്

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയെന്ന് വെളിപ്പെടുത്തലുമായി ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ്. സരിത നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും അദ്ദേഹത്തിന്റെ പി.എ. പ്രദീപ് കോട്ടാത്തലയുമാണെന്നാണ് ശരണ്യയുടെ വെളിപ്പെടുത്തല്‍. സരിതയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കല്ലേറ് കൊണ്ടിട്ടും സോളാറുമായി ബന്ധപ്പെട്ട രഹസ്യം പറഞ്ഞില്ല. രക്ഷിക്കണമെന്ന് പറഞ്ഞതിനാല്‍ താന്‍ അന്ന് ഇടപെട്ടെന്നും ശരണ്യാ മനോജ് പറഞ്ഞു. തിരഞ്ഞെടുപ്പ് യോഗത്തിലാണ് […]

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയെന്ന് വെളിപ്പെടുത്തലുമായി ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ്.
സരിത നിരന്തരം മൊഴിമാറ്റിയതിനു പിന്നില്‍ ഗണേഷും അദ്ദേഹത്തിന്റെ പി.എ. പ്രദീപ് കോട്ടാത്തലയുമാണെന്നാണ് ശരണ്യയുടെ വെളിപ്പെടുത്തല്‍. സരിതയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കല്ലേറ് കൊണ്ടിട്ടും സോളാറുമായി ബന്ധപ്പെട്ട രഹസ്യം പറഞ്ഞില്ല. രക്ഷിക്കണമെന്ന് പറഞ്ഞതിനാല്‍ താന്‍ അന്ന് ഇടപെട്ടെന്നും ശരണ്യാ മനോജ് പറഞ്ഞു. തിരഞ്ഞെടുപ്പ് യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പേര് പുറത്തുവരാതിരിക്കാനാണ് ഗണേഷ് ശ്രമിച്ചത്. പ്രദീപ് കോട്ടാത്തല വെറും ആജ്ഞാനുവര്‍ത്തിയാണ്. ഗണേഷ് പറയാതെ ഇടപെടില്ല. സരിതയ്ക്കു വീട് വാടകയ്ക്ക് എടുത്തു താമസിപ്പിച്ചത് താനാണെന്നും ശരണ്യമനോജ് പറഞ്ഞു. സരിതയുടെ കത്ത് തിരുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പേര് ചേര്‍ത്തതാണെന്നും ശരണ്യ മനോജ് വ്യക്തമാക്കി. അതേസമയം പരാതിക്കാരി ആരോപണം നിഷേധിച്ചു. എന്നാല്‍ സത്യം ഇപ്പോള്‍ പുറത്തുവന്നുവെന്നാണ് അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത്.

Related Articles
Next Story
Share it