കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലത്തില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബേഡടുക്ക തെക്കേക്കര ഇടയില്യം വീട്ടില്‍ പി. ശ്രീനേഷ് (39) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചിനീയറായിരുന്നു. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്കില്‍ വരുന്നതിനിടെയായിരുന്നു അപകടം. മേല്‍പ്പാലത്തില്‍ വെച്ച് കെ.എസ്.ആര്.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചുവീണ ശ്രീനേഷിന്റെ ദേഹത്ത് എതിര്‍ദിശയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ് കയറുകയായിരുന്നുവെന്നാണ് വിവരം. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ടി. ബാലകൃഷ്ണന്റെയും പരേതയായ പി. ശ്യാമളയുടെയും മകനാണ്. സഹോദരി: പി. ശുഭ.