സോഡാ നിര്‍മ്മാതാക്കളുടെ കണ്‍വെന്‍ഷനും കുടുംബ സംഗമവും 19ന്

കാസര്‍കോട്: ജില്ലയിലെ സോഡാ നിര്‍മ്മാതാക്കളുടെ സംഘടനയായ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് സോഡ ആന്റ് സോഫ്റ്റ് ഡ്രിംഗ്‌സ് കേരള (മാസ്) ജില്ലാ കണ്‍വെന്‍ഷനും കുടുംബ സംഗമവും 19ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കര റെഡ് മൂണ്‍ ബീച്ചില്‍ നടക്കും. കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാസ് കേരള ജില്ലാ പ്രസിഡണ്ട് ടി. നാരായണന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി അബ്ദുല്‍ സത്താര്‍ സ്വാഗതം പറയും. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, […]

കാസര്‍കോട്: ജില്ലയിലെ സോഡാ നിര്‍മ്മാതാക്കളുടെ സംഘടനയായ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് സോഡ ആന്റ് സോഫ്റ്റ് ഡ്രിംഗ്‌സ് കേരള (മാസ്) ജില്ലാ കണ്‍വെന്‍ഷനും കുടുംബ സംഗമവും 19ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പള്ളിക്കര റെഡ് മൂണ്‍ ബീച്ചില്‍ നടക്കും. കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാസ് കേരള ജില്ലാ പ്രസിഡണ്ട് ടി. നാരായണന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി അബ്ദുല്‍ സത്താര്‍ സ്വാഗതം പറയും. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍, ജില്ലാ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ വിനോദ് പ്രസംഗിക്കും. കണ്‍വെന്‍ഷന്‍ മാസ് കേരള സംസ്ഥാന പ്രസിഡണ്ട് സി.എച്ച് പ്രദീപന്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി ശശീധരന്‍ കാസര്‍കോട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറര്‍ കെ.സി റോയി തൃശ്ശൂര്‍, വൈസ് പ്രസിഡന്റ് ഹംസ വയനാട്, ജോയിന്റ് സെക്രട്ടറിമാരായ അശോകന്‍ വയ്യാട്ട് മലപ്പുറം, വാസുദേവന്‍ പാലക്കാട്, ചന്ദ്രദാസന്‍ കോഴിക്കോട് പ്രസംഗിക്കും. അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന് അനുയോജ്യമായ വ്യവസായ രംഗത്ത് നൂതന സാങ്കേതിക വിദ്യയുടെ കാലത്ത് സോഡയും സോഫ്റ്റ് ഡ്രിംഗ്സും മാറിക്കൊണ്ടിരിക്കുകയാണെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ പ്രൊഡക്ടുകള്‍ അനുദിനം മാര്‍ക്കറ്റില്‍ വന്നുകൊണ്ടിരിക്കുന്നു. 60 സോഡ കമ്പനികളാണ് ഇപ്പോള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയില്‍ വരുന്ന സോഡ ചെറുകിട സോഡ കമ്പനികളെ പ്രതികൂലമായി ബാധിച്ചു. പരമ്പരാഗതമായ സോഡയും സോഫ്റ്റ് ഡ്രിംഗ്സും പുതിയകാലഘട്ടത്തിന് അനുസരിച്ച് മാറേണ്ടത് ആവശ്യമാണ്. അത്തരം കാര്യ ങ്ങള്‍ വിശദീകരിക്കുന്നതിനും വ്യസായികള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിനും വേണ്ടിയാണ് കുടുംബസംഗമം നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ സോഡ വ്യവസായികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് എ.വി ശശീധരന്‍, ജില്ലാ ട്രഷറര്‍ ആന്‍ സലാം സെബാസ്റ്റ്യന്‍, കെ.എം അന്‍വര്‍ കാസര്‍കോട്, സെബാസ്റ്റ്യന്‍ ആന്‍സലാം എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it