ധാര്‍മിക രോഷപ്രകടനം നടത്തുന്ന മാധ്യമങ്ങളെ സമൂഹം അവഗണിക്കണം - വെങ്കടേഷ് രാമകൃഷ്ണന്‍

കാഞ്ഞങ്ങാട്: ദിവസവും ധാര്‍മിക രോഷം പ്രകടിപ്പിക്കുന്ന ചില ചാനലുകളും മറ്റും നടത്തുന്ന മാധ്യമ പ്രവര്‍ത്തനങ്ങളെ സമൂഹം അവഗണിച്ചാല്‍ തന്നെ ഇത്തരം മോശമായ പ്രവണതകളെ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ഹൊസ്ദുര്‍ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സമകാലിക ഇന്ത്യയിലെ മാധ്യമങ്ങള്‍ സമസ്യകളും സാധ്യതകളും എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജ് സാനു എസ്. പണിക്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.മാധ്യമപ്രവര്‍ത്തകര്‍ ഒരു രീതിയില്‍ […]

കാഞ്ഞങ്ങാട്: ദിവസവും ധാര്‍മിക രോഷം പ്രകടിപ്പിക്കുന്ന ചില ചാനലുകളും മറ്റും നടത്തുന്ന മാധ്യമ പ്രവര്‍ത്തനങ്ങളെ സമൂഹം അവഗണിച്ചാല്‍ തന്നെ ഇത്തരം മോശമായ പ്രവണതകളെ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഹൊസ്ദുര്‍ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സമകാലിക ഇന്ത്യയിലെ മാധ്യമങ്ങള്‍ സമസ്യകളും സാധ്യതകളും എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജ് സാനു എസ്. പണിക്കര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ ഒരു രീതിയില്‍ പറഞ്ഞാല്‍ പ്രതിപക്ഷത്തെ പോലെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് എം. സി ബിജു, പി. വേണുഗോപാലന്‍ നായര്‍, അഡ്വ. കെ. മണികണ്ഠന്‍ നമ്പ്യാര്‍, അഡ്വ. എ. മണികണ്ഠന്‍, അഡ്വ. എം. ജയചന്ദ്രന്‍ പ്രസംഗിച്ചു. സെമിനാറില്‍ കെ.ജെ ബാബു, യു.പി സന്തോഷ്, ബാബു കോട്ടപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it