ചൈനയെ മാതൃകയാക്കണം; ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങള്‍ നിരോധിക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി
ന്യൂഡെല്‍ഹി: ചൈനയെ പോലെ ഇന്ത്യയിലും സമൂഹ മാധ്യമങ്ങള്‍ നിരോധിക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. അരാജകത്വം സൃഷ്ടിക്കുന്ന സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കഴിയൂമോയെന്ന കാര്യം പരിശോധിക്കപ്പെടണമെന്നാണ് എസ് ഗുരുമൂര്‍ത്തിയുടെ ആവശ്യം. ദേശീയ പത്രദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയായ രീതിയില്‍ മുന്നോട്ടുപോകുന്ന സമൂഹത്തില്‍ സോഷ്യല്‍ മീഡിയ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയകളെ ഇല്ലാതാക്കിയ ചൈനീസ് മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു ഗുരുമൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതി പോലും […]

ന്യൂഡെല്‍ഹി: ചൈനയെ പോലെ ഇന്ത്യയിലും സമൂഹ മാധ്യമങ്ങള്‍ നിരോധിക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. അരാജകത്വം സൃഷ്ടിക്കുന്ന സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കഴിയൂമോയെന്ന കാര്യം പരിശോധിക്കപ്പെടണമെന്നാണ് എസ് ഗുരുമൂര്‍ത്തിയുടെ ആവശ്യം. ദേശീയ പത്രദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിട്ടയായ രീതിയില്‍ മുന്നോട്ടുപോകുന്ന സമൂഹത്തില്‍ സോഷ്യല്‍ മീഡിയ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയകളെ ഇല്ലാതാക്കിയ ചൈനീസ് മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു ഗുരുമൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതി പോലും സോഷ്യല്‍ മീഡിയയുടെ ഇടപെടലുകളില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഒരു പശ്ചാത്തലത്തില്‍ ഈ സംവിധാനത്തെ നിരോധിക്കേണ്ടി വന്നേക്കാമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.
മ്യാന്‍മാര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി പടര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്കും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് പ്രയാസകരമാകുന്നതായി തോന്നിയേക്കാം. എന്നാല്‍ ഇത്തരം അരാജകത്വങ്ങള്‍ നിരോധിക്കപ്പെടണം. ഫേസ്ബുക്ക് ഇല്ലാതെ ജീവിക്കാന്‍ നമുക്ക് കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ഗുരുമൂര്‍ത്തിയുടെ അഭിപ്രായത്തിനെതിരെ പരിപാടിയില്‍ പങ്കെടുത്തവര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.