'സാമൂഹ്യ സഹവര്‍ത്തിത്വം കാത്തു സൂക്ഷിക്കണം'

കാസര്‍കോട്: വംശീയവാദികളും വര്‍ഗീയ ഫാസിസവും മനുഷ്യരെ പരമാവധി അകറ്റി ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുമ്പോള്‍ നന്മയും സമാധാനവും പുനസൃഷ്ടിച്ച് മനുഷ്യനെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും ആഘോഷവേളകളെ അതിനു വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ഡയലോഗ് സെന്റര്‍ കേരള സംസ്ഥാന പ്രതിനിധി ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഡയലോഗ് സെന്റര്‍ കേരള ജില്ലാ ചാപ്റ്റര്‍ സംഘടിപ്പിച്ച ഒണ സൗഹൃദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബന്ധരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.രതിക ശിവദാസ് പയ്യങ്കി ജില്ലാ തലത്തില്‍ […]

കാസര്‍കോട്: വംശീയവാദികളും വര്‍ഗീയ ഫാസിസവും മനുഷ്യരെ പരമാവധി അകറ്റി ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുമ്പോള്‍ നന്മയും സമാധാനവും പുനസൃഷ്ടിച്ച് മനുഷ്യനെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും ആഘോഷവേളകളെ അതിനു വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ഡയലോഗ് സെന്റര്‍ കേരള സംസ്ഥാന പ്രതിനിധി ഡോ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഡയലോഗ് സെന്റര്‍ കേരള ജില്ലാ ചാപ്റ്റര്‍ സംഘടിപ്പിച്ച ഒണ സൗഹൃദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബന്ധരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.
രതിക ശിവദാസ് പയ്യങ്കി ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ശ്രീകല സന്തോഷ് രണ്ടാം സ്ഥാനവും ടി.രമ്യ മുന്നാം സ്ഥാനവും നേടി. രാജു മാസ്റ്റര്‍ കുമ്പള, ശ്രീധി ഗംഗാധര്‍, പി.കാവ്യ, അമ്പുഞ്ഞി തലക്ലായി, പാടി രവീന്ദ്രന്‍, കൊപ്പല്‍ ചന്ദ്ര ശേഖരന്‍, വേണം ഗോപാലന്‍ ഇ.ടി, സുകുമാരന്‍ എന്‍, രജനി എന്‍.വി, സരള പി.വി എന്നിവര്‍ വിജയികളായി. ഡയലോഗ് സെന്റര്‍ ജില്ലാ രക്ഷാധികാരി വി.എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. സക്കീന അക്ബര്‍, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, വി.സി ഇഖ്ബാല്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കെ.ഐ അബ്ദുല്‍ ലത്തീഫ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ബഷീര്‍ശിവപുരം സമാപനവും നടത്തി.
ബി. കെ മുഹമ്മദ് കുഞ്ഞി, കെ.എം ഷാഫി മാസ്റ്റര്‍, സഈദ് ഉമര്‍ തൃക്കരിപ്പൂര്‍, വി.പി.പി മുഹമ്മദ് കുഞ്ഞി, സൈനബ മോള്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it