സീതാംഗോളിയില്‍ സ്‌നേഹാരാമം തുറന്നു

സീതാംഗോളി: ബദിയഡുക്ക പഞ്ചായത്തും മാലിക്ദീനാര്‍ കോളേജ് ഓപ് ഗ്രാജുവേറ്റ് സ്റ്റഡീസ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായൊരുക്കിയ സ്‌നേഹാരാമം വഴിയോര ഉദ്യാനം നാടിനു സമര്‍പ്പിച്ചു. ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ശാന്ത ബി അനാച്ഛാദനം നിര്‍വ്വഹിച്ചു. മാലിക് ദീനാര്‍ കോളേജ് ചെയര്‍മാന്‍ ഷഹബാസ് ഹുസൈന്‍ ഉദ്യാനം തുറന്ന് നല്‍കി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഉദയകുമാര്‍ ബി,ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബാസ്, വാര്‍ഡ് മെമ്പര്‍ ശങ്കര ഡി.എന്‍ എസ്.എസ് പ്രോ ഗ്രാം ഓഫീസര്‍ കിരണ്‍ രാജ് സംബന്ധിച്ചു.

Related Articles
Next Story
Share it