വോര്‍ക്കാടി: സ്നേഹാലയം ആധുരാലയത്തിലേക്ക് മഞ്ചേശ്വരം വിജ്ഞാന വ്യാപന കേന്ദ്രത്തില്‍ നിന്ന് പച്ചക്കറികള്‍ സംഭാവന ചെയ്തു. വിത്തുല്പാദനത്തിനായി വളര്‍ത്തിയ പച്ചക്കറികളാണ് വിത്ത് ശേഖരണത്തിന് ശേഷം സംഭാവന ചെയ്തത്. സ്ഥാപന മേധാവി പ്രൊഫ. ഡോ. ബാരിക്കാട് രമേശയും മറ്റു ജീവനക്കാരും സ്നേഹാലയത്തില്‍ നേരിട്ടെത്തിയാണ് പച്ചക്കറികള്‍ നല്‍കിയത്.