സ്‌നേഹവീടിന്റെ താക്കോല്‍ദാനം നടത്തി

എടനീര്‍: കളരി ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലയം പ്രവര്‍ത്തകരുടെയും കളരി യുവശക്തി ക്ലബ്ബിന്റെയും എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്‌കീം) ന്റെയും നാട്ടുകാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തീകരിച്ച നരിക്കടപ്പ് തേയിയമ്മയുടെ വീടിന്റെ താക്കോല്‍ദാനം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി. ദാമോദരന്‍, സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കെ. […]

എടനീര്‍: കളരി ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലയം പ്രവര്‍ത്തകരുടെയും കളരി യുവശക്തി ക്ലബ്ബിന്റെയും എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്‌കീം) ന്റെയും നാട്ടുകാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തീകരിച്ച നരിക്കടപ്പ് തേയിയമ്മയുടെ വീടിന്റെ താക്കോല്‍ദാനം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി. ദാമോദരന്‍, സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ, സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കെ. രാമന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗവും ഗ്രന്ഥാലോകം ചീഫ് എഡിറ്ററുമായ പി.വി.കെ പനയാല്‍, സി.വി കൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ കെ. വേണുഗോപാലന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ. മധുസൂദനന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എ കരുണാകരന്‍, കെ. അച്യുതന്‍, വൈ കുഞ്ഞിരാമന്‍, കെ.വി ബാലകൃഷ്ണന്‍, സി. ശിവരാജ്, പി.സി ആതിരാമോള്‍, എം. നാരായണി, അമ്പാടി നരിക്കടപ്പ്, കെ. രാജേഷ്, കെ.വി സുകുമാരന്‍, കെ. നാരായണി, കെ.വി സതീഷ്ചന്ദ്രന്‍, ചന്ദ്രന്‍ നരിക്കടപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കെ.കെ രാജന്‍ സ്വാഗതവും കെ. രതീഷ് നന്ദിയും പറഞ്ഞു.
കെ രാമന്‍, കെ.വി സുകുമാരന്‍, കെ.വി സതീഷ് ചന്ദ്രന്‍, കെ.കെ രാജന്‍, വൈ കുഞ്ഞിരാമന്‍, കെ. രാജേഷ്, എ മധുസൂദനന്‍ എന്നിവര്‍ ഭാരവാഹികളായ 21 അംഗ കമ്മിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Related Articles
Next Story
Share it