ലാവ്‌ലിന്‍ കേസ്: പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചില്‍ മാറ്റം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ മാറ്റം. കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതിയിലെ ബെഞ്ചിലാണ് മാറ്റം വരുത്തിയത്. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ ഇന്ദിരാ ബാനര്‍ജി, കെ.എം. ജോസഫ് എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി. ജസ്റ്റീസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് പുതിയ ജഡ്ജിമാരെ ഉള്‍പ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇനി […]

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ മാറ്റം. കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതിയിലെ ബെഞ്ചിലാണ് മാറ്റം വരുത്തിയത്. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ ഇന്ദിരാ ബാനര്‍ജി, കെ.എം. ജോസഫ് എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.

ജസ്റ്റീസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് പുതിയ ജഡ്ജിമാരെ ഉള്‍പ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related Articles
Next Story
Share it