മുറ്റമടിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ മൂന്നര പവന്‍ മാല തട്ടിപ്പറിച്ചു

കാഞ്ഞങ്ങാട്: മുറ്റമടിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ മൂന്നര പവന്‍ മാല തട്ടിപ്പറിച്ചു. ഇന്ന് രാവിലെ ആറരയ്ക്ക് കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പന്‍കാവിന് സമീപത്താണ് സംഭവം. റേഷന്‍ കടയ്ക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ജോണിന്റെ ഭാര്യ ഷേര്‍ളി(54)യുടെ മാലയാണ് പൊട്ടിച്ചത്. സമീപത്തെ ഇടവഴിയിലൂടെ എത്തിയ യുവാവാണ് മാല തട്ടിപ്പറിച്ചത്. യുവാവ് കടന്നു വരുന്നത് കണ്ട ഷേര്‍ളി വീട്ടിനകത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ തള്ളിയിട്ടാണ് മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. മറ്റൊരാള്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്തേക്കാണ് ബൈക്കോടിച്ചു പോയതെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it