ദേശീയപാതാ വികസന പ്രവൃത്തിക്കിടെ കണ്ടെത്തിയ പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു; സംരക്ഷണമൊരുക്കിയത് അമീന്‍ അടുക്കത്ത്ബയല്‍

കാസര്‍കോട്: ദേശീയ പാത വികസന പ്രവൃത്തിക്കിടെ അടുക്കത്ത്ബയലിനു സമീപം കള്‍വര്‍ട്ടിനിടയില്‍ കണ്ടെത്തിയ പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു. പാമ്പ് സംരക്ഷകന്‍ അടുക്കത്ത്ബയലിലെ അമീനിന്റെ സംരക്ഷണത്തിലാണ് 24 പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞത്. ഇവ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. ദേശീയ പാത വികസന പ്രവൃത്തികളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കള്‍വര്‍ട്ടിനടിയിലെ മാളത്തില്‍ വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്. കൂടുതല്‍ പരിശോധിച്ചതോടെ പെരുമ്പാമ്പ് മുട്ടകള്‍ക്ക് അടയിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. ഇതറിഞ്ഞ് പാമ്പ് സംരക്ഷകന്‍ അമീന്‍ സ്ഥലത്തെത്തി പാമ്പിനും മുട്ടകള്‍ക്കും സംരക്ഷണമൊരുക്കുകയായിരുന്നു. പാമ്പിനെയും മുട്ടകളെയും […]

കാസര്‍കോട്: ദേശീയ പാത വികസന പ്രവൃത്തിക്കിടെ അടുക്കത്ത്ബയലിനു സമീപം കള്‍വര്‍ട്ടിനിടയില്‍ കണ്ടെത്തിയ പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു.
പാമ്പ് സംരക്ഷകന്‍ അടുക്കത്ത്ബയലിലെ അമീനിന്റെ സംരക്ഷണത്തിലാണ് 24 പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞത്. ഇവ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. ദേശീയ പാത വികസന പ്രവൃത്തികളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കള്‍വര്‍ട്ടിനടിയിലെ മാളത്തില്‍ വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
കൂടുതല്‍ പരിശോധിച്ചതോടെ പെരുമ്പാമ്പ് മുട്ടകള്‍ക്ക് അടയിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. ഇതറിഞ്ഞ് പാമ്പ് സംരക്ഷകന്‍ അമീന്‍ സ്ഥലത്തെത്തി പാമ്പിനും മുട്ടകള്‍ക്കും സംരക്ഷണമൊരുക്കുകയായിരുന്നു. പാമ്പിനെയും മുട്ടകളെയും കണ്ടെത്തിയതോടെ ഈ ഭാഗത്തെ ദേശീയപാത വികസന പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. അതിനിടെയാണ് അമീന്‍ വനം വകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി പെരുമ്പാമ്പിന് മുട്ടകള്‍ക്ക് അടയിരിക്കാന്‍ വീട്ടി പറമ്പില്‍ സൗകര്യം ഒരുക്കി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് മുട്ടകള്‍ വിരിഞ്ഞത്. വനം വകുപ്പ് അധികൃതര്‍ അമീനിന് വേണ്ട സഹായവും പിന്തുണയും നല്‍കിയിരുന്നു. അമീന്റെ സംരക്ഷണത്തില്‍ 54 ദിനങ്ങള്‍ക്കൊണ്ടാണ് 24 മുട്ടകളും വിരിഞ്ഞത്.
സാധാരണ 60-65 ദിവസങ്ങളിലാണ് പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിയാറ്. മാളത്തില്‍ കണ്ടെത്തുന്നതിന് ഒരാഴ്ച്ച മുമ്പെ പെരുമ്പാമ്പ് മുട്ടകള്‍ വെച്ചു എന്നാണ് കരുതുന്നത്. അമീന്‍ പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും വനത്തില്‍ വിടുന്നതിനും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ധനേഷ് കുമാര്‍, ഉദ്യോഗസ്ഥരായ ബിജു, ബാബു, രാജു എന്നിവര്‍ക്ക് കൈമാറി.
അമീന്റെ മാതൃകാപ്രവര്‍ത്തനത്തെ വനം വകുപ്പ് അധികൃതരും നാട്ടുകാരും പ്രശംസിച്ചു.

Related Articles
Next Story
Share it