പൊലീസിനെ വെല്ലുവിളിച്ച് ഒളയത്ത് വീണ്ടും മണല്‍ കടത്ത്; എട്ട് അനധികൃത കടവുകളും ആറ് തോണികളും നശിപ്പിച്ചു
കുമ്പള: പൊലീസിനെ വെല്ലുവിളിച്ച് ഒളയത്ത് വീണ്ടും മണല്‍ കടത്ത്. എട്ട് അനധികൃത കടവുകളും ആറ് തോണികളും പൊലീസ് തകര്‍ത്തു. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍, കുമ്പള എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. ഒളിപ്പിച്ചു വെച്ച ആറ് തോണികളാണ് കണ്ടെത്തിയത്. പ്രദേശത്തെ എട്ട് അനധികൃത കടവുകളാണ് തകര്‍ത്തത്. അനധികൃത കടവ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച പൊലീസ് പരിശോധന നടത്തി അഞ്ച് കടവുകള്‍ തകര്‍ത്തിരുന്നു. അതിനിടെയാണ് വീണ്ടും മണല്‍ കടത്ത് സജീവമായതും […]

കുമ്പള: പൊലീസിനെ വെല്ലുവിളിച്ച് ഒളയത്ത് വീണ്ടും മണല്‍ കടത്ത്. എട്ട് അനധികൃത കടവുകളും ആറ് തോണികളും പൊലീസ് തകര്‍ത്തു. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍, കുമ്പള എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. ഒളിപ്പിച്ചു വെച്ച ആറ് തോണികളാണ് കണ്ടെത്തിയത്. പ്രദേശത്തെ എട്ട് അനധികൃത കടവുകളാണ് തകര്‍ത്തത്. അനധികൃത കടവ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച പൊലീസ് പരിശോധന നടത്തി അഞ്ച് കടവുകള്‍ തകര്‍ത്തിരുന്നു. അതിനിടെയാണ് വീണ്ടും മണല്‍ കടത്ത് സജീവമായതും വിവരമറിഞ്ഞ് പൊലീസ് നടപടി കടുപ്പിച്ചതും. രാത്രി കാലങ്ങളില്‍ മണല്‍ കടത്തിന്റെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നാഴ്ച്ച മുമ്പ് ഒളയം റോഡില്‍ വെച്ച് മൂന്ന് വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചയാളെ ഇത് വരെയും കണ്ടെത്താനായില്ല.